കേരളത്തിന്‍റെ വികസന ചരിത്രത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കാന്‍ പോകുന്നു എന്ന നിലയില്‍ കേരള സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയാണ് കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കി.മി. ദൂരം പുതിയൊരു സ്റ്റാന്റേര്‍ഡ് ഗേജ് പാത നിര്‍മ്മിച്ച് അതിലൂടെ മണിക്കൂറില്‍ 200 കി.മി വേഗതയില്‍ സഞ്ചരിക്കുന്ന സെമി-ഹൈസ്പീഡ് ട്രെയിന്‍ സംവിധാനമൊരുക്കലാണ് കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി. സംസ്ഥാനത്തിന്റെ രണ്ടറ്റങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്ന ഒരു സുസ്ഥിര ഗതാഗത സംവിധാനമായാണ് സര്‍ക്കാര്‍ ഈ പദ്ധതിയെ അവതരിപ്പിക്കുന്നത്.Continue reading “സില്‍വര്‍ ലൈന്‍”