ഒരു വിദ്യാർത്ഥിയായി എസ്.സി.എമ്മിൽ വന്നക്കാലത്ത് ഏറെ പ്രിയപ്പെട്ട ഒരാളോട് “ഈയിടെയായി എനിക്ക് ഒട്ടും വായിക്കാൻ കഴിയുന്നില്ല” എന്നൊരു പരിഭവം പറയാനിടയായി. വർഷങ്ങൾ ഏറെയായിട്ടും അന്നത്തെ എന്റെ ചിന്താഭാരത്തിന് ഉത്തരമായി വന്ന വാക്കുകൾ എന്നെ ഇന്നും വിസ്മയിപ്പിക്കാറുണ്ട്. “വായന ഒരു ശീലമാണ്, നമ്മൾ പല്ലു തേക്കുന്നത് പോലെ, കുളിക്കുന്നത് പോലെ ഒരു ശീലം.” വല്ലാത്തൊരു തിരിച്ചറിവായിരുന്നു അത്. തോന്നുമ്പോഴുള്ള വായന മാറി, അത് ദിനചര്യയുടെ ഭാഗമായ കാലങ്ങളായിരുന്നു പിന്നീട് അങ്ങോട്ട്. എന്തും വായിക്കാനുള്ള കൊതിരൂപപ്പെട്ട കാലം. വായന എങ്ങനെContinue reading “തിരഞ്ഞെടുപ്പുകളും ശീലങ്ങളും”
Tag Archives: Reading
വനിതാ ദിനത്തിന്റെ നാൾവഴികൾ
സ്ത്രീകൾക്കു വേണ്ടി ഒരു ദിനം.അതുമാത്രമാണോ ലോക വനിതാദിനം? അല്ല! വർഷങ്ങളുടെ വെയിലും മഴയും ഏറ്റ് കരുത്ത് ആർജിച്ച് വളർന്നു പന്തലിക്കുന്ന ഒരു കാടിൻ്റെ കഥപോലെയാണത്. മാറ്റിനിർത്തലുകളുടെയും അടിച്ചമർത്തലുകളുടെയും നാളുകളിൽ നിന്ന് നീതിയുടെയും സമത്വത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെ കാലത്തേക്ക് നടന്നു വരുവാൻ സ്ത്രീകളെ പ്രേരിപ്പിച്ച ഒരു പോരാട്ട ചരിത്രം തന്നെയുണ്ട് നമുക്ക്. ആ ഓർമ്മ പുതുക്കാൻ കൂടിയാണ് മാർച്ച് 8 ലോക വനിതാ ദിനമായി ആചരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ വ്യവസായിക വളർച്ചയിലേക്ക് ചിറകടിച്ചുയർന്നു കൊണ്ടിരുന്ന പല രാജ്യങ്ങളിലും ചിറകടിക്കുന്നത്Continue reading “വനിതാ ദിനത്തിന്റെ നാൾവഴികൾ”
Reading on Reading
by Roshin T. Roy
Assistant Professor
Department of English
Mar Thomas College for Women, Perumbavoor.
What is reading? Are we readers? The meaning of the term is often reduced to the process of decoding words printed in a sheet of paper, grabbing the hidden content and inserting it into one’s consciousness. Can reading be such a passive activity where the reader’s role is only to receive the already prepared information? Furthermore, what can be read? Is it only stories, essays or biographies that needs reading? Can the definition of reading include something more than that?
വായന ഒരു നിർമ്മാണ പ്രവർത്തനം
by Dr. George K. Alex
Department of Political Science
St. Thomas College, Kozhencherry.
മനുഷ്യന് ഏറെ ചിന്താകുഴപ്പം സൃഷ്ടിക്കുന്ന പദം തന്നെ ആണ് വായന എന്നത് . പുസ്തകം വായിക്കുന്നത് വായനയുടെ ഒരു തലം മാത്രമാണ്. സിനിമ കാണുന്നത് മറ്റൊരു തരം വായനയും, സഞ്ചരിക്കുന്നതും സംഭാഷണത്തിലേർപ്പെടുന്നതുമൊക്കെ വായനയുടെ മറ്റു തലങ്ങളാണ്. നിശബ്ദമായി ഇരിക്കുന്നതും വായന തന്നെ. വായന എന്നതിന് സാമാന്യമായ അർത്‌ഥം “ബാഹ്യലോകത്തെ ആത്മബോധത്തിലേക്ക് സ്വാംശീകരിക്കുക “ എന്നത് മാത്രമാണ്. പുസ്തകങ്ങളിലൂടെ, സിനിമകളിലൂടെ, സഞ്ചാരത്തിലൂടെ, നിശബ്ദ ധ്യാനത്തിലൂടെ ബാഹ്യലോകത്തെ തന്റെ ആത്മബോധത്തിന്റെ ഭാഗമാക്കി മാറ്റുമ്പോൾ മനുഷ്യൻ വായനയിൽ ഇടപെടുന്നു എന്നു പറയാം.