വായന ഒരു നിർമ്മാണ പ്രവർത്തനം

by Dr. George K. Alex
Department of Political Science
St. Thomas College, Kozhencherry.

മനുഷ്യന് ഏറെ ചിന്താകുഴപ്പം സൃഷ്ടിക്കുന്ന പദം തന്നെ ആണ് വായന എന്നത് . പുസ്തകം വായിക്കുന്നത് വായനയുടെ ഒരു തലം മാത്രമാണ്. സിനിമ കാണുന്നത് മറ്റൊരു തരം വായനയും, സഞ്ചരിക്കുന്നതും സംഭാഷണത്തിലേർപ്പെടുന്നതുമൊക്കെ വായനയുടെ മറ്റു തലങ്ങളാണ്. നിശബ്ദമായി ഇരിക്കുന്നതും വായന തന്നെ. വായന എന്നതിന് സാമാന്യമായ അർത്‌ഥം “ബാഹ്യലോകത്തെ ആത്മബോധത്തിലേക്ക് സ്വാംശീകരിക്കുക “ എന്നത് മാത്രമാണ്. പുസ്തകങ്ങളിലൂടെ, സിനിമകളിലൂടെ, സഞ്ചാരത്തിലൂടെ, നിശബ്ദ ധ്യാനത്തിലൂടെ ബാഹ്യലോകത്തെ തന്റെ ആത്മബോധത്തിന്റെ ഭാഗമാക്കി മാറ്റുമ്പോൾ മനുഷ്യൻ വായനയിൽ ഇടപെടുന്നു എന്നു പറയാം.

Design a site like this with WordPress.com
Get started