അനുകൂലനത്തിലൂടെ അതിജീവനത്തിലേക്ക്

by Susan Kuriakose,
Assistant Professor,
Department of Botany,
Mar Thoma College, Thiruvalla.

നമ്മുടെ വിധിയുടെ കർത്താവു ആരെന്ന ചോദ്യത്തിന് ഒരുത്തരം മാത്രമേയുള്ളു, നാം തന്നെ. യുവാൽ നോവ ഹരാരി എന്ന ഇസ്രായേൽ ചരിത്രകാരൻ അദ്ദേഹത്തിന്റെ ‘Sapiens : A Brief History of Humankind’ എന്ന പുസ്തകത്തിൽ പറഞ്ഞുവെക്കുന്നതു, ആഫ്രിക്കയിൽനിന്നും പുറത്തുകടന്ന മനുഷ്യന്റെ ചരിത്രത്തിൽ മൂന്ന് പ്രധാന വിപ്ലവങ്ങൾ സംഭവിച്ചു എന്നാണ്. ഇതിൽത്തന്നെ ഏറ്റവും സമീപകാലത്തു നടന്ന ശാസ്ത്രവിപ്ലവം അവന്റെ adaptation ന്റെ വേഗത കൂട്ടുന്നതിൽ പ്രധാന പങ്കു വഹിച്ചു.

ചിന്തയുടെ കഥ

by Chris Bastian Tom,
Assistant Professor,
Department of Sociology,
Sree Narayana Guru College of Advanced Studies,
Mezhuveli

ക്രിയാത്മകമായി ചിന്തിക്കുവാനുള്ള കഴിവാണ് മനുഷ്യനെ മറ്റു ജീവജാലങ്ങളിൽ നിന്നും വേർതിരിച്ചുനിർത്തുന്ന സുപ്രധാന ഘടകം. ജൈവീകവും മാനസികവും സാമൂഹ്യവുമായ പ്രക്രിയയാണ് ചിന്ത. മനുഷ്യമസ്തിഷ്കത്തിലെ കോടാനുകോടി ന്യുറോണുകളും ന്യുറോൺ ബ്രിഡ്ജുകളും ചേർന്ന് സൃഷ്ട്ടിക്കുന്ന അത്ഭുത പ്രതിഭാസമാണ് ചിന്ത. മനഃശാസ്ത്രപരവും ജീവശാസ്ത്രപരവും മസ്തിഷ്‌കശാസ്ത്രപരവും ഭാഷാശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ വിശദീകരങ്ങളും സിദ്ധാന്തങ്ങളും ചിന്തയുടെ ഉത്ഭവത്തെയും പ്രവർത്തനത്തെയും സംബന്ധിച്ചുണ്ട്

Reading on Reading

by Roshin T. Roy
Assistant Professor
Department of English
Mar Thomas College for Women, Perumbavoor.

What is reading? Are we readers? The meaning of the term is often reduced to the process of decoding words printed in a sheet of paper, grabbing the hidden content and inserting it into one’s consciousness. Can reading be such a passive activity where the reader’s role is only to receive the already prepared information? Furthermore, what can be read? Is it only stories, essays or biographies that needs reading? Can the definition of reading include something more than that?

വായന ഒരു നിർമ്മാണ പ്രവർത്തനം

by Dr. George K. Alex
Department of Political Science
St. Thomas College, Kozhencherry.

മനുഷ്യന് ഏറെ ചിന്താകുഴപ്പം സൃഷ്ടിക്കുന്ന പദം തന്നെ ആണ് വായന എന്നത് . പുസ്തകം വായിക്കുന്നത് വായനയുടെ ഒരു തലം മാത്രമാണ്. സിനിമ കാണുന്നത് മറ്റൊരു തരം വായനയും, സഞ്ചരിക്കുന്നതും സംഭാഷണത്തിലേർപ്പെടുന്നതുമൊക്കെ വായനയുടെ മറ്റു തലങ്ങളാണ്. നിശബ്ദമായി ഇരിക്കുന്നതും വായന തന്നെ. വായന എന്നതിന് സാമാന്യമായ അർത്‌ഥം “ബാഹ്യലോകത്തെ ആത്മബോധത്തിലേക്ക് സ്വാംശീകരിക്കുക “ എന്നത് മാത്രമാണ്. പുസ്തകങ്ങളിലൂടെ, സിനിമകളിലൂടെ, സഞ്ചാരത്തിലൂടെ, നിശബ്ദ ധ്യാനത്തിലൂടെ ബാഹ്യലോകത്തെ തന്റെ ആത്മബോധത്തിന്റെ ഭാഗമാക്കി മാറ്റുമ്പോൾ മനുഷ്യൻ വായനയിൽ ഇടപെടുന്നു എന്നു പറയാം.

Design a site like this with WordPress.com
Get started