ഒരു വിദ്യാർത്ഥിയായി എസ്.സി.എമ്മിൽ വന്നക്കാലത്ത് ഏറെ പ്രിയപ്പെട്ട ഒരാളോട് “ഈയിടെയായി എനിക്ക് ഒട്ടും വായിക്കാൻ കഴിയുന്നില്ല” എന്നൊരു പരിഭവം പറയാനിടയായി. വർഷങ്ങൾ ഏറെയായിട്ടും അന്നത്തെ എന്റെ ചിന്താഭാരത്തിന് ഉത്തരമായി വന്ന വാക്കുകൾ എന്നെ ഇന്നും വിസ്മയിപ്പിക്കാറുണ്ട്. “വായന ഒരു ശീലമാണ്, നമ്മൾ പല്ലു തേക്കുന്നത് പോലെ, കുളിക്കുന്നത് പോലെ ഒരു ശീലം.” വല്ലാത്തൊരു തിരിച്ചറിവായിരുന്നു അത്. തോന്നുമ്പോഴുള്ള വായന മാറി, അത് ദിനചര്യയുടെ ഭാഗമായ കാലങ്ങളായിരുന്നു പിന്നീട് അങ്ങോട്ട്. എന്തും വായിക്കാനുള്ള കൊതിരൂപപ്പെട്ട കാലം. വായന എങ്ങനെContinue reading “തിരഞ്ഞെടുപ്പുകളും ശീലങ്ങളും”
Category Archives: Article
മുറിക്കപെട്ടവരുടെ ഉയിർപ്പ് | Resurrection of the Broken
വി. യോഹന്നാൻ 20:27ധ്യാനം:നമ്മുടെ ശരീരങ്ങളിൽ മുറിപ്പാടുകൾ ഉണ്ടോ? ഉത്ഥിതനായ ക്രിസ്തുവിന്റെ ശരീരത്തിൽ കുരിശിൽ താനേറ്റ മുറിപ്പാടുകൾ എല്ലാം ഉണ്ടായിരുന്നു. ശിഷ്യനായ തോമസിനെ ആ മുറിപ്പാടുകൾ ക്രിസ്തു കാണിച്ചു കൊടുക്കുന്നുണ്ട്. ഉയിർപ്പ് മുറിവേറ്റ ക്രിസ്തു ഗാത്രത്തിന്റേതാണ്. ശരീരത്തിൽ നിന്ദയുടെയും പരിഹാസത്തിന്റെയും പീഢനത്തിന്റെയും മുറിവുകളും മുറിപ്പാടുകളും ഉള്ളവരുടെ – മർദിതരുടെ, അടിച്ചമർത്തപെട്ടവരുടെ ഉയിർപ്പാണ് – തിരിച്ചുവരവാണ് – വിമോചനമാണ് ഈസ്റ്റർ. നോമ്പ് എടുത്തവർക്കേ നോമ്പ് വീടലിന് അവകാശമുള്ളു. കുരിശ് വഹിച്ചവർക്കേ ഉയർപ്പിനും അർഹതയുള്ളു. നമ്മുടെ സമൂഹത്തിൽ നിത്യേന, നിരന്തരം നിന്ദക്കും,Continue reading “മുറിക്കപെട്ടവരുടെ ഉയിർപ്പ് | Resurrection of the Broken”
വനിതാ ദിനത്തിന്റെ നാൾവഴികൾ
സ്ത്രീകൾക്കു വേണ്ടി ഒരു ദിനം.അതുമാത്രമാണോ ലോക വനിതാദിനം? അല്ല! വർഷങ്ങളുടെ വെയിലും മഴയും ഏറ്റ് കരുത്ത് ആർജിച്ച് വളർന്നു പന്തലിക്കുന്ന ഒരു കാടിൻ്റെ കഥപോലെയാണത്. മാറ്റിനിർത്തലുകളുടെയും അടിച്ചമർത്തലുകളുടെയും നാളുകളിൽ നിന്ന് നീതിയുടെയും സമത്വത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെ കാലത്തേക്ക് നടന്നു വരുവാൻ സ്ത്രീകളെ പ്രേരിപ്പിച്ച ഒരു പോരാട്ട ചരിത്രം തന്നെയുണ്ട് നമുക്ക്. ആ ഓർമ്മ പുതുക്കാൻ കൂടിയാണ് മാർച്ച് 8 ലോക വനിതാ ദിനമായി ആചരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ വ്യവസായിക വളർച്ചയിലേക്ക് ചിറകടിച്ചുയർന്നു കൊണ്ടിരുന്ന പല രാജ്യങ്ങളിലും ചിറകടിക്കുന്നത്Continue reading “വനിതാ ദിനത്തിന്റെ നാൾവഴികൾ”
ജീവജാല സംരക്ഷണം: 3 പ്രത്യേക പക്ഷികളുടെ കഥ
അലൻ അലക്സ് പി.ജന്തുശാസ്ത്ര വിദ്യാർത്ഥി,യൂണിയൻ ക്രിസ്ത്യൻ കോളേജ്, ആലുവ. ചെറുപ്പം മുതലേ എനിക്ക് ജീവജാലങ്ങളോട് വലിയ കൗതുകമായിരുന്നു, എന്നാൽ കഴിഞ്ഞ അഞ്ച് വർഷം മുമ്പാണ് അവയെക്കുറിച്ച് കൂടുതൽ അറിയുവാനും പഠിക്കുവാനും ഞാൻ ശ്രമിച്ചു തുടങ്ങുന്നത്. ഇതിനിടയിൽ ഒരുപാട് യാത്ര ചെയ്യുവാനും, പല സ്ഥലങ്ങൾ കാണുവാനും, പല ജീവിതങ്ങൾ പരിചയപ്പെടുവാനും ഇടയായിട്ടുണ്ട്. അതിൽ നിന്നും, പല സമയങ്ങളിലായി, പല സ്ഥലങ്ങളിൽ നിന്നും ഞാൻ കണ്ടിട്ടുള്ള മൂന്നു പക്ഷികളെക്കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. ആദ്യത്തെ പക്ഷി, മൂന്നാറിൽ നിന്നും ഞാൻContinue reading “ജീവജാല സംരക്ഷണം: 3 പ്രത്യേക പക്ഷികളുടെ കഥ”
Father Stan Swamy: An Unabated Song
The Man Fr. Stan Swamy, the Jesuit priest, was born on April 26, 1937. After completing his schooling, he undertook religious studies in 1957. There exists a solid relationship between the life of Fr. Stan and the mission of the Jesuits. It was his intense desire to work for the weaker sections of society thatContinue reading “Father Stan Swamy: An Unabated Song”
സില്‍വര്‍ ലൈന്‍
കേരളത്തിന്‍റെ വികസന ചരിത്രത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കാന്‍ പോകുന്നു എന്ന നിലയില്‍ കേരള സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയാണ് കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കി.മി. ദൂരം പുതിയൊരു സ്റ്റാന്റേര്‍ഡ് ഗേജ് പാത നിര്‍മ്മിച്ച് അതിലൂടെ മണിക്കൂറില്‍ 200 കി.മി വേഗതയില്‍ സഞ്ചരിക്കുന്ന സെമി-ഹൈസ്പീഡ് ട്രെയിന്‍ സംവിധാനമൊരുക്കലാണ് കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി. സംസ്ഥാനത്തിന്റെ രണ്ടറ്റങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്ന ഒരു സുസ്ഥിര ഗതാഗത സംവിധാനമായാണ് സര്‍ക്കാര്‍ ഈ പദ്ധതിയെ അവതരിപ്പിക്കുന്നത്.Continue reading “സില്‍വര്‍ ലൈന്‍”
കർഷക സമരവും പുതിയ കാർഷിക നിയമങ്ങളും
മുൻപും കർഷക സമരങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് . പലതും വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ സമരം ഏതാണ്ട് 50 ദിവസങ്ങൾ കടന്നിരിക്കുന്നു. എന്തുകൊണ്ടാണ് ഈ സമരം ശക്തിപ്പെടുന്നത്? ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ കർഷകസമരങ്ങളുടെ ചരിത്രം തിരഞ്ഞു പോകുമ്പോൾ നാം എത്തിച്ചേരുന്നത് കൊളോണിയൽ കാലഘട്ടത്തിൽ ആണ്. കൊളോണിയൽ കാലഘട്ടത്തിലെ നികുതി സമ്പ്രദായങ്ങളും കാർഷികപരിഷ്കാരങ്ങളും ഇന്ത്യൻ കർഷകരെ വളരെ ദോഷകരമായി ബാധിക്കുകയുണ്ടായി. അതിനെതിരെയുള്ള ചെറുത്തുനിൽപ്പുകൾ കൊളോണിയൽ കാലഘട്ടത്തിൽ ഉടനീളം നാം കാണുന്നുണ്ട്. എന്നാൽ ദേശീയപ്രസ്ഥാനം ശക്തിപ്പെട്ടുവന്നപ്പോൾ ആണ് കർഷകസംഘടനകൾ രൂപപ്പെടുകയുംContinue reading “കർഷക സമരവും പുതിയ കാർഷിക നിയമങ്ങളും”
അനുകൂലനത്തിലൂടെ അതിജീവനത്തിലേക്ക്
by Susan Kuriakose,
Assistant Professor,
Department of Botany,
Mar Thoma College, Thiruvalla.
നമ്മുടെ വിധിയുടെ കർത്താവു ആരെന്ന ചോദ്യത്തിന് ഒരുത്തരം മാത്രമേയുള്ളു, നാം തന്നെ. യുവാൽ നോവ ഹരാരി എന്ന ഇസ്രായേൽ ചരിത്രകാരൻ അദ്ദേഹത്തിന്റെ ‘Sapiens : A Brief History of Humankind’ എന്ന പുസ്തകത്തിൽ പറഞ്ഞുവെക്കുന്നതു, ആഫ്രിക്കയിൽനിന്നും പുറത്തുകടന്ന മനുഷ്യന്റെ ചരിത്രത്തിൽ മൂന്ന് പ്രധാന വിപ്ലവങ്ങൾ സംഭവിച്ചു എന്നാണ്. ഇതിൽത്തന്നെ ഏറ്റവും സമീപകാലത്തു നടന്ന ശാസ്ത്രവിപ്ലവം അവന്റെ adaptation ന്റെ വേഗത കൂട്ടുന്നതിൽ പ്രധാന പങ്കു വഹിച്ചു.
ചിന്തയുടെ കഥ
by Chris Bastian Tom,
Assistant Professor,
Department of Sociology,
Sree Narayana Guru College of Advanced Studies,
Mezhuveli
ക്രിയാത്മകമായി ചിന്തിക്കുവാനുള്ള കഴിവാണ് മനുഷ്യനെ മറ്റു ജീവജാലങ്ങളിൽ നിന്നും വേർതിരിച്ചുനിർത്തുന്ന സുപ്രധാന ഘടകം. ജൈവീകവും മാനസികവും സാമൂഹ്യവുമായ പ്രക്രിയയാണ് ചിന്ത. മനുഷ്യമസ്തിഷ്കത്തിലെ കോടാനുകോടി ന്യുറോണുകളും ന്യുറോൺ ബ്രിഡ്ജുകളും ചേർന്ന് സൃഷ്ട്ടിക്കുന്ന അത്ഭുത പ്രതിഭാസമാണ് ചിന്ത. മനഃശാസ്ത്രപരവും ജീവശാസ്ത്രപരവും മസ്തിഷ്‌കശാസ്ത്രപരവും ഭാഷാശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ വിശദീകരങ്ങളും സിദ്ധാന്തങ്ങളും ചിന്തയുടെ ഉത്ഭവത്തെയും പ്രവർത്തനത്തെയും സംബന്ധിച്ചുണ്ട്
This made me Think
by Rini Eliza Anien,
Master Trainer SDE,
ASAP,
Government of Kerala.
Thinking is a mental process. We often consider thinking as an involuntary activity, something we don’t have much control over. However, it is a wonderful instrument when we use it mindfully. We can use it to process information, solve problems, make decisions, and create new ideas.