ഒരു വിദ്യാർത്ഥിയായി എസ്.സി.എമ്മിൽ വന്നക്കാലത്ത് ഏറെ പ്രിയപ്പെട്ട ഒരാളോട് "ഈയിടെയായി എനിക്ക് ഒട്ടും വായിക്കാൻ കഴിയുന്നില്ല" എന്നൊരു പരിഭവം പറയാനിടയായി. വർഷങ്ങൾ ഏറെയായിട്ടും അന്നത്തെ എന്റെ ചിന്താഭാരത്തിന് ഉത്തരമായി വന്ന വാക്കുകൾ എന്നെ ഇന്നും വിസ്മയിപ്പിക്കാറുണ്ട്. “വായന ഒരു ശീലമാണ്, നമ്മൾ പല്ലു തേക്കുന്നത് പോലെ, കുളിക്കുന്നത് പോലെ ഒരു ശീലം.”
വല്ലാത്തൊരു തിരിച്ചറിവായിരുന്നു അത്. തോന്നുമ്പോഴുള്ള വായന മാറി, അത് ദിനചര്യയുടെ ഭാഗമായ കാലങ്ങളായിരുന്നു പിന്നീട് അങ്ങോട്ട്. എന്തും വായിക്കാനുള്ള കൊതിരൂപപ്പെട്ട കാലം. വായന എങ്ങനെ ജീവിതത്തെ രൂപപെടുത്തും എന്ന് എസ്.സി.എം ചെയർപേഴ്സണായിരുന്ന ജോർജ് കെ. അലക്സ് സാർ എസ്.സി.എം കൂടിവരവുകളിൽ ആവർത്തിച്ചിരുന്നത് അക്ഷരങ്ങളോടുള്ള അഭിനിവേശം കൂട്ടി. കടകളിൽ പോകുമ്പോൾ സാധനങ്ങൾ പൊതിഞ്ഞു കിട്ടുന്ന പത്രകടലാസുകൾ പോലും ആർത്തിയോടെ വായിക്കാൻ എന്തൊരു ഉത്സാഹം ആയിരുന്നു.
2024 ഡിസംബർ രണ്ടാം വാരത്തിൽ മലയാള മനോരമയുടെ സൺഡേ സപ്ലിമെന്റിൽ “കഥ പറയുന്ന വായനക്കാരി” എന്ന തലക്കെട്ടോടുകൂടി വന്ന ഒരു ചെറിയ ലേഖനമാണ് ഈ നല്ല ഓർമകളൊക്കെ പങ്കുവയ്ക്കാനായി എന്നെ പ്രേരിപ്പിച്ചത്. മൂന്നാംക്ലാസിൽ പഠനം അവസാനിപ്പിച്ച, അക്ഷരങ്ങളൊന്നും അത്ര തിട്ടമില്ലാതിരുന്ന, കാസർഗോഡ്കാരിയായ സതീദേവിയെന്ന അമ്പത് വയസുള്ള വീട്ടമ്മയെ “പുസ്തകം കയ്യിലില്ലാതെ എനിക്ക് നിൽക്കപ്പൊറുതി ഉണ്ടാകില്ല” എന്ന തലത്തിലേക്ക് എത്തിച്ച ‘അത്ഭുത’ കഥയാണ് അ ലേഖനത്തിൽ വായിച്ചത്. ലേഖകൻ ആമുഖത്തിൽ വായനക്കാരോട് പറയുന്നു “ആടിനു മനുഷ്യനെ അക്ഷരലോകത്തേക്ക് തെളിച്ചെത്തിക്കാൻ കഴിയുമോ എന്നൊരു സംശയം തോന്നുന്നു എങ്കിൽ തുടർന്ന് വായിക്കാം.”
സതീദേവി
‘രണ്ട് ആടുകളാണ് സതീദേവിയെ ഇത്ര വലിയ വായനക്കാരി ആക്കിയത്. മകന് സ്കൂളിൽ നിന്ന് വളർത്താൻ കിട്ടിയ ആടും. പിന്നെ നമ്മുടെ ‘പാത്തുമ്മയുടെ ആടും’. ആടിനെ മേയിക്കാൻ പോകുന്ന അവസരങ്ങളിലെ വിരസത ഒഴിവാക്കാൻ വായിച്ചു തുടങ്ങിയതാണ്. എന്നാൽ ഇപ്പോൾ സതീദേവി അമ്മയെ പുസ്തകത്തിന്റെ കൂട്ടില്ലാതെ കാണാൻ കഴിയില്ല. നോവലുകൾ ഏറെ ഇഷ്ടമുള്ള സതീദേവി വായനയോട് മാത്രമല്ല എഴുത്തുകാരോടും സൗഹൃദം പുലർത്താൻ ശ്രദ്ധിക്കുന്നുണ്ട്.
കെ കുമാരന്റെ “ആടുകളെ വളർത്തുന്ന വായനക്കാരി” എന്ന ചെറുകഥയിലെ നായികയും ഈ സതീദേവി തന്നെയാണ്. വായന തപസ്യ ആയാൽ പിന്നെ എഴുതാതെ തരമില്ലല്ലോ. അറുപത്തിമൂന്നാം വയസ്സിൽ ആയിരക്കണക്കിന് പുസ്തകങ്ങൾ വായിച്ചു കഴിഞ്ഞ സതീദേവിയമ്മ സ്വന്തം ജീവിതയാത്രയുടെ ഏടുകൾ അച്ചടിക്കാൻ പോകുന്നതിലുള്ള ആവേശത്തിലാണ്. പുതിയ തലമുറയെ വായിക്കാൻ കൂടുതൽ പ്രേരിപ്പിച്ചുകൊണ്ട് അമ്മയുടെ പുസ്തകം ഉടനെ എത്തും.
അൻപതാം വയസിൽ വായനശീലത്തിലേക്ക് പ്രവേശിച്ച സതീദേവിയമ്മയെ പറ്റി പറയുമ്പോൾ ശ്രീമതി ധനുജകുമാരിയും മനസ്സിൽ നിറയുന്നു. തിരുവനന്തപുരം പട്ടണത്തിലുള്ള ചെങ്കൽചൂളയിലെ ധനുജാകുമാരി. ജീവിതപ്രതിസന്ധികളുടെ വേലിയേറ്റത്തിൽ ഒൻപതാം ക്ലാസ്സിൽ പഠനം അവസാനിപ്പിക്കേണ്ടി വന്ന, ഇപ്പോൾ ഹരിത മിഷനിലെ ശുചീകരണ തൊഴിലാളിയായ ധനുജാകുമാരിയുടെ ആത്മകഥ “ചെങ്കൽ ചൂളയിലെ എന്റെ ജീവിതം” കണ്ണൂർ, കാലിക്കറ്റ് യൂണിവേഴ്സിറ്റികളിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പാഠ്യപുസ്തകമാണ്. ജീവിതം സുരക്ഷിതമായത് കൊണ്ടല്ല ധനുജകുമാരി ചേച്ചി വായനാകാരിയും എഴുത്തുകാരിയും ആയത്.
ധനുജകുമാരി
ചെങ്കൽചൂളയിലെ താമസക്കാരായതുകൊണ്ട് തങ്ങൾക്ക് നേരെ ഉയർന്നു വന്ന അതിക്രമങ്ങൾക്കും അപമാനങ്ങൾക്കും നേരെ അവരെടുത്ത പടവാൾ അക്ഷരങ്ങളുടെ ആലയിൽ തീർത്തതായിരുന്നു. ശുചീകരണ തൊഴിലാളിയായ ധനുജകുമാരിയുടെ എഴുത്ത് മണ്ണിനു പുറത്തും മനുഷ്യന്റെ അകത്തുമുള്ള മാലിന്യങ്ങളെ നീക്കാൻ കെൽപ്പുള്ളവയായിരുന്നു.
മനുഷ്യന്റെ ജീവിതാവസ്ഥകളെ വാക്കുകൾ എങ്ങനെ വിമോചിപ്പിക്കുന്നു എന്ന് ഈ രണ്ടു ജീവിതങ്ങളും തെളിയിക്കുന്നു. അജ്ഞതയിൽ നിന്നുള്ള വിമോചനം മാത്രമല്ല വായന തെളിക്കുന്നത്. സാഹചര്യങ്ങൾ മറച്ചുപിടിച്ചിരിക്കുന്ന താലന്തുകളെയും സർഗാത്മകതേയും, ഒപ്പം തലയുയർത്തി ജീവിക്കുവാനുള്ള പോരാട്ടവീര്യത്തെയും വായന ഉണർത്തുന്നു.
സതീദേവിയെയും ധനുജാകുമാരിയെയും അവിചാരിതമായി അറിഞ്ഞതല്ല. മനോരമ പത്രത്തിന്റെ വരിക്കാരി കൂടിയല്ലാത്ത എന്നെ സൺഡേ സപ്ലിമെന്റ് കടം വാങ്ങി അവരെ വായിക്കാൻ പ്രേരിപ്പിച്ചത് ചില സ്വാർത്ഥ വിചാരങ്ങൾ ആണു, എസ്.സി.എം.ൽ എല്ലാവരും വായിക്കണം എന്ന ഞങ്ങൾക്ക് മുൻപേ നടന്നവരുടെ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന കുഞ്ഞുസ്വാർത്ഥത. നിങ്ങൾ വായിക്കണം എന്ന് വെറുതെ ഉപദേശിച്ചു വിടാതെ, നമ്മൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങളെയും നല്ല ലേഖനങ്ങളെയും മാസികകളെയും എങ്ങനെങ്കിലും നമുക്ക് അടുത്തെത്തിക്കും. അതിന് ഒരു കാരണമുണ്ട്. എസ്.സി.എം ഒരു മൂവ്മെന്റ് ആണ്. അതിനു എല്ലാ കാലവും ചലനാത്മകമായി തുടരേണ്ടതുണ്ട്. അരികുൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കുവാനും, സമൂഹത്തിൽ നിരന്തരം ജൈവികമായി ഇടപെടലുകൾ നടത്തുവാനും നമ്മൾ കൂടുതൽ അറിയേണ്ടതുണ്ട്, തെളീയേണ്ടതുണ്ട്. കുഞ്ഞുണ്ണി മാഷ് ഓർമ്മിപ്പിക്കുന്നത് പോലെ വായന ഇല്ലാതെ എങ്ങനെയാണ് ശരിയായി വളരാൻ കഴിയുന്നത്. എസ്.സി.എമ്മിന്റെ എൻജിനും ഫ്യൂലും ആയ കൂട്ടുകാരോട് ഒന്നേ പറയാനുള്ളൂ… ജീവിതവഴിയിൽ പകച്ചുപോകാതിരിക്കാൻ ധാരാളം വായിക്കണം. ജീവിതവും ജീവിതാവസ്ഥകളും തിരിച്ചറിയാൻ കൊതിയോടെ വായിക്കണം. അക്ഷരങ്ങളും, ചിത്രങ്ങളും, ചലച്ചിത്രങ്ങളും, ദേശങ്ങളും എല്ലാമെല്ലാം വായിക്കാനുള്ളത് തന്നെ. തിരഞ്ഞു വായിക്കുക, നിരന്തരം വായിക്കുക. ജീവിതം തെളിയട്ടെ. വിദ്യാഭ്യാസ കാലം വായനയുടെ വസന്തകാലമായി രൂപപ്പെടുത്തുക, എഴുത്തിന്റെയും. നമ്മുടെ ഇന്നത്തെ തിരഞ്ഞെടുപ്പുകളും ശീലങ്ങളും നമ്മുടെ നാളകളെ നിർണ്ണയിക്കും…
വി. യോഹന്നാൻ 20:27 ധ്യാനം: നമ്മുടെ ശരീരങ്ങളിൽ മുറിപ്പാടുകൾ ഉണ്ടോ?
ഉത്ഥിതനായ ക്രിസ്തുവിന്റെ ശരീരത്തിൽ കുരിശിൽ താനേറ്റ മുറിപ്പാടുകൾ എല്ലാം ഉണ്ടായിരുന്നു. ശിഷ്യനായ തോമസിനെ ആ മുറിപ്പാടുകൾ ക്രിസ്തു കാണിച്ചു കൊടുക്കുന്നുണ്ട്. ഉയിർപ്പ് മുറിവേറ്റ ക്രിസ്തു ഗാത്രത്തിന്റേതാണ്. ശരീരത്തിൽ നിന്ദയുടെയും പരിഹാസത്തിന്റെയും പീഢനത്തിന്റെയും മുറിവുകളും മുറിപ്പാടുകളും ഉള്ളവരുടെ – മർദിതരുടെ, അടിച്ചമർത്തപെട്ടവരുടെ ഉയിർപ്പാണ് – തിരിച്ചുവരവാണ് – വിമോചനമാണ് ഈസ്റ്റർ.
നോമ്പ് എടുത്തവർക്കേ നോമ്പ് വീടലിന് അവകാശമുള്ളു. കുരിശ് വഹിച്ചവർക്കേ ഉയർപ്പിനും അർഹതയുള്ളു. നമ്മുടെ സമൂഹത്തിൽ നിത്യേന, നിരന്തരം നിന്ദക്കും, അവഗണനക്കും, പരിഹാസത്തിനും, അനീതിക്കും ഇരയാകുന്ന ദളിതർ, ആദിവാസികൾ, ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ, സ്ത്രികൾ തുടങ്ങിയ സമൂഹങ്ങൾ മുറിവുകളും മുറിപ്പാടുകളും സ്വന്ത ശരിരങ്ങളിൽ പേറുന്നവരാണ്. അവർക്ക് പ്രത്യാശ നൽകുന്ന ഉയിർപ്പ് പെരുന്നാളാണ് ഈസ്റ്റർ.
മരണത്തിൻ്റെ ചരമദിനമാണ് ഈസ്റ്റർ. മരണത്തിന്റെയും ഹിംസയുടെയും ശക്തികൾക്ക് ആത്യന്തികമായി വിജയം ഇല്ല എന്ന പ്രഖ്യാപനമാണ് ഈസ്റ്റർ. അതിജീവന പോരാട്ടങ്ങളുടെ വിജയദിനമാണ് ഈസ്റ്റർ, സമൃദ്ധമായ ജീവൻ ആഘോഷിക്കപെടുന്ന മൂന്നാം പക്കം.
മുറിവേറ്റവരോടൊപ്പം – മുറിവേൽക്കുന്നവരോടൊപ്പം മുറിക്കപ്പെടാനുള്ള വിളിയാണ് ഈസ്റ്ററിന്റെ വെല്ലുവിളി. സാമ്രാജത്വ, പൗരോഹിത്യ ദുഷ്പ്രഭുത്വ ശക്തികൾ എല്ലാം ചേർന്നു ക്രിസ്തുവിനെ കുരിശിലേറ്റി ഖബറടക്കി എങ്കിലും ആത്യന്തിക സത്യവും നീതിയും ഖബർ ഭേദിച്ച് ഉയർത്ത് എഴുന്നേറ്റു എങ്കിൽ “നമ്മൾ അതിജീവിക്കും” എന്ന പോരാട്ട വീര്യത്തിന്റെയും പ്രത്യാശയുടെയും വലിയ പെരുന്നാൾ ആവണം ഈസ്റ്റർ.
ഈസ്റ്റർ നാളിൽ കർത്താവിന്റെ മുറിക്കപെട്ട ശരീരം മുറിച്ചു നാം പങ്കിടുമ്പോൾ – നമ്മുടെ ശരീരത്തിലും ക്രിസ്തുവിനുവേണ്ടി – അപരനുവേണ്ടി – അനുഭവിക്കേണ്ടി വന്ന മുറിപ്പാടുകൾ ഉണ്ടോ എന്ന് ആത്മ പരിശോധന നടത്തണം. മുറിപ്പാടുകൾ ഉള്ള ശരീരങ്ങൾക്കേ ഉത്ഥാനപെരുന്നാൾ ആഘോഷിക്കാൻ അർഹതയുള്ളു. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേരുന്നു.
പ്രാർത്ഥന: കർത്താവേ, അപരനുവേണ്ടി മുറിവേൽക്കുവാനും മുറിക്കപ്പെടുവാനും ഉള്ള വിളിയാണ് കുരിശിന്റെ വിളി എന്ന് തിരിച്ചറിയുവാൻ ഞങ്ങളെ പ്രാപ്തരാക്കേണമേ. അത് വഴി മുറിക്കപ്പെട്ടവരുടെ ഉയിർപ്പ് പെരുന്നാൾ ആഘോഷിക്കുവാൻ ഞങ്ങൾക്ക് യോഗ്യത നൽകേണമേ. ആമേൻ.
Dr. Geevarghese Mor Coorilos Metropolitan Chairperson, WSCF
scmkerala
the socially committed faith movement of students, for students since 1912
സ്ത്രീകൾക്കു വേണ്ടി ഒരു ദിനം. അതുമാത്രമാണോ ലോക വനിതാദിനം? അല്ല! വർഷങ്ങളുടെ വെയിലും മഴയും ഏറ്റ് കരുത്ത് ആർജിച്ച് വളർന്നു പന്തലിക്കുന്ന ഒരു കാടിൻ്റെ കഥപോലെയാണത്. മാറ്റിനിർത്തലുകളുടെയും അടിച്ചമർത്തലുകളുടെയും നാളുകളിൽ നിന്ന് നീതിയുടെയും സമത്വത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെ കാലത്തേക്ക് നടന്നു വരുവാൻ സ്ത്രീകളെ പ്രേരിപ്പിച്ച ഒരു പോരാട്ട ചരിത്രം തന്നെയുണ്ട് നമുക്ക്. ആ ഓർമ്മ പുതുക്കാൻ കൂടിയാണ് മാർച്ച് 8 ലോക വനിതാ ദിനമായി ആചരിക്കുന്നത്.
ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ വ്യവസായിക വളർച്ചയിലേക്ക് ചിറകടിച്ചുയർന്നു കൊണ്ടിരുന്ന പല രാജ്യങ്ങളിലും ചിറകടിക്കുന്നത് പോയിട്ട് ഒന്ന് നിവർന്നു നിൽക്കാൻ പോലും സാധിക്കാതെ തുച്ഛമായ വേതനത്തിലും അതിലും മോശമായ തൊഴിൽ സാഹചര്യങ്ങളിലും ജീവിക്കേണ്ടിവന്ന സ്ത്രീകളും അവരുടെ പ്രക്ഷോഭങ്ങളും പോരാട്ടങ്ങൾക്ക് കരുത്തു പകർന്നു. കുറഞ്ഞ വേതനത്തിനെതിരെ, മുതലാളിത്തത്തിനെതിരെ, അരികു വൽക്കരിക്കപ്പെടുന്നതിനെതിരെ, അങ്ങനെ തങ്ങൾ നേരിടുന്ന എല്ലാ തരത്തിലുള്ള അനീതികൾക്ക് എതിരെയും, വോട്ട് ചെയ്യാനുള്ള അവകാശത്തിന് വേണ്ടിയും സ്ത്രീകൾ ശബ്ദമുയർത്തി.
ഈ സമരകാഹളമാണ് അധികം കാലതാമസം ഇല്ലാതെ ലോകമാകെ പ്രകമ്പനം കൊണ്ടതും ചരിത്രമായി മാറിയതും. ലോകത്തിൻറെ പല ഭാഗങ്ങളിലും ഉള്ള സ്ത്രീകൾക്ക് തങ്ങൾ നേരിടുന്ന അനീതികൾക്കെതിരെ ശബ്ദം ഉയർത്തുവാൻ ഈ ശബ്ദം പ്രേരക ശക്തിയായി മാറി. 1917 മാർച്ച് 8 ന് റഷ്യൻ സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായ പെട്രോഗ്രാഡിലേക്ക് വനിതാ ത്തൊഴിലാളികൾ For Bread and Peace എന്ന് ആഹ്വാനം ചെയ്തുകൊണ്ട് (അപ്പത്തിനും സമാധാനത്തിനും വേണ്ടി) സമരജാഥ നയിച്ചത് മുഴുവൻ സമൂഹത്തിനും വേണ്ടിയായിരുന്നു. ഇങ്ങനെ ദീർഘ സമര ചരിത്രങ്ങളുടെ സ്മരണയാണ് ഈ ദിനം.
Women protestors in Petrograd ( current day St. Petersburg) on March 8, 1917
സമരചരിത്രങ്ങളുടെ സ്മരണ പുതുക്കൽ മാത്രമല്ല വനിതാദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ കാലത്തും നീതിനിഷേധങ്ങൾക്ക് വിഭിന്ന ഭാവമാണ്.അതിങ്ങനെ ഒളിഞ്ഞും തെളിഞ്ഞും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഇവയ്ക്കെതിരെ ചെറുത്തുനിൽപ്പുകൾ എല്ലാകാലത്തും സാധ്യമാകും എന്ന തിരിച്ചറിവ് വ്യക്തികളിലേക്ക് എത്തിക്കുവാൻ ഈ ദിനാചരണം സഹായിക്കുന്നുണ്ട്. കൂടാതെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും നേട്ടങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുക, ലിംഗ സമത്വത്തെ പ്രോത്സാഹിപ്പിക്കുക, സ്റ്റീരിയോടൈപ്പുകളെ ഉടച്ച് വാർക്കുവാൻ സഹായിക്കുക, സ്ത്രീകളെ അവരുടെ ലക്ഷ്യങ്ങളിലേക്ക് സഞ്ചരിക്കുവാനും തുല്യ അവസരങ്ങൾ നേടിയെടുക്കാനും പ്രാപ്തരാക്കുക, സമൂഹത്തിനും സമ്പത്ത് വ്യവസ്ഥയ്ക്കും സാംസ്‌കാരിക വളർച്ചയ്ക്കും അങ്ങനെ സമസ്ത മേഖലയ്ക്കും സ്ത്രീ സംഭാവനകളുടെ തെളിച്ചം സൃഷ്ടിക്കുക അങ്ങനെ അനവധി കാരണങ്ങൾ എല്ലാകാലവും വനിതാദിനാചരണങ്ങളുടെ ഒപ്പമുണ്ട്.
I measure the progress of a community by the degree of progress which women have achieved
Dr. B. R. Ambedkar
ഈ വർഷത്തെ വനിതാ ദിനത്തിൻറെ ചിന്താവിഷയം Accelerate Action (പ്രവർത്തനത്തെ ത്വരിതപ്പെടുത്തുക) എന്നതാണ്. ലിംഗസമത്വത്തിനായുള്ള പ്രവർത്തനങ്ങളെ നമുക്ക് ഒന്നിച്ച് ത്വരിതപ്പെടുത്താം എന്ന് തന്നെയാണ് ഇതുകൊണ്ടർത്ഥമാക്കുന്നത്. വേൾഡ് എക്കണോമിക് ഫോറത്തിൻ്റെ കണക്കുകൾ പ്രകാരം നിലവിലെ സാമൂഹ്യ സാഹചര്യങ്ങളുടെ പുരോഗതി അനുസരിച്ച് സമ്പൂർണ ലിംഗ സമത്വം, തുല്യത കൈവരിക്കണമെങ്കിൽ CE 2158 ആകണം. അതായത് ഏകദേശം അഞ്ചു തലമുറകൾ കൂടി കഴിയണമെന്ന്.
ഇവിടെ ലിംഗ തുല്യത അല്ലെങ്കിൽ സമത്വം എന്ന അവസ്ഥയിലേക്ക് എത്തുന്നതിന് ഉള്ള പ്രവർത്തനങ്ങളെയാണ് നമ്മൾ വേഗത്തിലാക്കേണ്ടത് അത് കൃത്യതയും വ്യക്തതയും ഉള്ളതായിരിക്കണം. സ്ത്രീകൾ വ്യക്തിപരമായും തൊഴിലിടങ്ങളിലും നേരിടുന്ന എല്ലാത്തരത്തിലുള്ള പക്ഷപാതങ്ങളും പരിഹരിക്കാനുള്ള ശ്രമം വേഗത്തിൽ ആക്കുക എന്നതായിരിക്കണം പ്രഥമ ഉദ്ദേശ്യം.
ലോകമെമ്പാടും സ്ത്രീകളെയും പെൺകുട്ടികളെയും സഹായിക്കുവാനും ലക്ഷ്യപ്രാപ്തിയിലേക്ക് എത്തുവാൻ വേണ്ടി കൂടെ നിൽക്കുകയും ചെയ്യുന്ന ഒരുപാട് മനുഷ്യരും പ്രസ്ഥാനങ്ങളും ഉണ്ട് ഇവരോട് നമ്മളും ഐക്യദാർഢ്യം പ്രഖ്യാപിച്ചാൽ ലിംഗ തുല്യതാ പ്രവർത്തനങ്ങൾ കുറച്ചു കൂടി വേഗത്തിൽ ആക്കാൻ കഴിയും. വ്യക്തികൾ എന്ന നിലയിൽ നമ്മുടെ ദൈനംദിന ജീവിതത്തിലെ വളരെ ചെറിയ കാര്യമെന്ന് വിചാരിക്കുന്ന ഇടത്തുപോലും മാറ്റങ്ങൾ വരുത്താനും സ്റ്റീരിയോ ടൈപ്പുകളെ വിളിച്ചു പറയുവാനും വിവേചനത്തെ വെല്ലുവിളിക്കുവാനും പക്ഷപാതത്തെ ചോദ്യം ചെയ്യുവാനും സ്ത്രീകളുടെ വിജയം ആഘോഷിക്കുവാനും നമുക്ക് കഴിയണം.
വിദ്യാഭ്യാസരംഗത്തും കായികരംഗത്തും സ്ത്രീകളുടെയും പെൺകുട്ടികളുടെയും കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അവരുടെ പുരോഗതിയ്ക്ക് പിന്തുണ നൽകാൻ സാധിക്കുന്ന കൂടുതൽ മേഖലകളെ പരിചയപ്പെടുത്തുവാനും ഇവരുടെ വൈവിധ്യമാർന്ന കഴിവുകളെ വളർത്തിയെടുക്കുവാനും നിലനിർത്തുവാനും അവരുടെ ജീവിത നൈപുണ്യങ്ങളെ പരിപോഷിപ്പിക്കുവാനും ഒക്കെയുള്ള ശ്രമത്തിൽ നമുക്ക് പങ്കുചേരാം.
ജീവിവർഗത്തിന്റെ കണ്ണിചേർന്നുകൊണ്ട് പരസ്പരം കരുത്തു പകർന്നു കൊണ്ട് അടുക്കുംതോറും അകന്നു പോയിക്കൊണ്ടിരിക്കുന്ന ലിംഗസമത്വത്തിന്റെ നീതിയുടെ ആ കാലത്തെ നമുക്ക് കുറെ കൂടി അടുത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കാം അതിനുള്ള ശ്രമങ്ങൾ ആവട്ടെ ഓരോ വനിതാ ദിനവും.
അലൻ അലക്സ് പി. ജന്തുശാസ്ത്ര വിദ്യാർത്ഥി, യൂണിയൻ ക്രിസ്ത്യൻ കോളേജ്, ആലുവ.
ചെറുപ്പം മുതലേ എനിക്ക് ജീവജാലങ്ങളോട് വലിയ കൗതുകമായിരുന്നു, എന്നാൽ കഴിഞ്ഞ അഞ്ച് വർഷം മുമ്പാണ് അവയെക്കുറിച്ച് കൂടുതൽ അറിയുവാനും പഠിക്കുവാനും ഞാൻ ശ്രമിച്ചു തുടങ്ങുന്നത്. ഇതിനിടയിൽ ഒരുപാട് യാത്ര ചെയ്യുവാനും, പല സ്ഥലങ്ങൾ കാണുവാനും, പല ജീവിതങ്ങൾ പരിചയപ്പെടുവാനും ഇടയായിട്ടുണ്ട്.
അതിൽ നിന്നും, പല സമയങ്ങളിലായി, പല സ്ഥലങ്ങളിൽ നിന്നും ഞാൻ കണ്ടിട്ടുള്ള മൂന്നു പക്ഷികളെക്കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്.
ആദ്യത്തെ പക്ഷി, മൂന്നാറിൽ നിന്നും ഞാൻ കണ്ടതാണ്. തവിട്ട് നിറത്തിലുള്ള അടിഭാഗവും, ചാര നിറത്തിലുള്ള തലയും, ഈ രണ്ട് നിറങ്ങളുടെയും മിശ്രിതം പോലെ തോന്നിക്കുന്ന പുറവും, കണ്ണിനു മുകളിലായി വെളുത്ത ഒരു പട്ടയും ആണ് ഇവയുടെ രൂപഭാവങ്ങൾ, പൊതുവേ നല്ല ബഹളക്കാരായതുകൊണ്ടാണ് ഇവരെ ചിലപ്പന്മാർ എന്നാണ് വിളിക്കുന്നത്. കേരളത്തിൽ നാല് തരത്തിലുള്ള ചിലപ്പന്മാരെയാണ് കണ്ടുവരുന്നത്. അതിൽ പാലക്കാട് വിടവിനും, തെന്മലയ്ക്ക് അടുത്ത് ആര്യങ്കാവ് ചുരത്തിനും ഇടയിലുള്ള പശ്ചിമഘട്ട വനമേഖലയുടെ, ഉയരം കൂടിയ പർവ്വത നിരകളിൽ, അതായത് സമുദ്രനിരപ്പിൽ നിന്നും ശരാശരി 1000 മീറ്ററിന് മുകളിൽ ഉയരമുള്ള മലകളിൽ മാത്രം കണ്ടുവരുന്ന ഈ പക്ഷിയുടെ പേരാണ് പളനി ചിലപ്പൻ. അധിക ദൂരം സഞ്ചരിക്കാത്ത, ദേശാടനം ചെയ്യാൻ അറിയാത്ത ഈ പക്ഷികൾക്ക് മേൽപ്പറഞ്ഞ ചുരുക്കം ചില പ്രദേശങ്ങളിൽ അല്ലാതെ മറ്റെങ്ങും ജീവിക്കുവാൻ കഴിയുകയില്ല.
പളനി ചിലപ്പൻ Palani Laughingthrush Munnar, Idukki
രണ്ടാമത് ആയിട്ടുള്ളത് എറണാകുളം ജില്ലയിൽ പുതുവൈപ്പ് എന്ന ഒരു കടപ്പുറത്ത് നിന്നും പകർത്തിയ ഒരു പക്ഷിയാണ്. മലയാളത്തിൽ ഇവർക്ക് വളരെ രസകരമായ ഒരു പേരാണുള്ളത് കിഴക്കൻ നട്ട് എന്നാണ് ഇവയെ വിളിക്കുന്നത്. റഷ്യയുടെ വടക്ക് കിഴക്കൻ ഭാഗമായിട്ടുള്ള സൈബീരിയൻ പ്രദേശങ്ങളിൽ പ്രജനനം നടത്തുകയും, ശൈത്യകാലത്തിൽ നിന്നും രക്ഷപ്പെടാനായി അവിടെനിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ പറന്ന് അറേബ്യ, ഇന്ത്യ കിഴക്കൻ ഏഷ്യ ഓസ്ട്രേലിയയുടെ തെക്ക് ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് ഇവ പറന്നെത്തുന്നു. ഇവിടങ്ങളിലെ കടൽ തീരത്ത് മാത്രമേ ഇവർക്ക് ജീവിക്കുവാൻ കഴിയുകയുള്ളൂ. കാണാൻ വലിയ ഭംഗി ഇല്ലാത്ത ഇവ വെള്ള തൂവലുകൾക്ക് മേലെ ചാരനിരത്തിലുള്ള തൂവലുകളാൽ പൊതിഞ്ഞ രീതിയിലാണ് നമ്മൾ കാണാറുള്ളത് നീണ്ട കാലുകളും സാമാന്യം നീളമുള്ള കൊക്കും ഇവയെ കടൽ തീരത്ത് തിരമാലുകൾക്ക് പിന്നാലെ പായുവാനും മണലിൽ നിന്ന് ചെറു പ്രാണികളെ പെറുക്കി ഭക്ഷിക്കുവാനും സഹായിക്കുന്നു.
കിഴക്കൻ നട്ട് Great Knot Puthuvype, Eranakulam
മൂന്നാമതായി പരിചയപ്പെടുത്തുവാൻ ഉള്ളത് ഒരല്പം വലിയ ഒരു പക്ഷിയെയാണ്. നിവർന്നു നിൽക്കുമ്പോൾ ഒരു മീറ്ററോളം പൊക്കം വരുന്ന, വലിയ കൊക്ക് വർഗ്ഗത്തിൽ പെട്ട പക്ഷിയാണ് കന്യാസ്ത്രീ കൊക്ക്. പെരിയാർ തടാകത്തിൻ്റെ അടുത്ത് നിന്നുമാണ് ഞാൻ ഇതിനെ കണ്ടത്. കത്തോലിക്കാ കന്യാസ്ത്രീമാരുടെ വസ്ത്രധാരണത്തെ അനുസ്മരിപ്പിക്കുന്ന, കറുത്ത ശരീരവും തൂവെള്ള നിറത്തിലുള്ള കഴുത്തും തലയിൽ കറുത്ത തൊപ്പി വെച്ചതുപോലെയുള്ള തൂവലുകളും ആവണം ഇവയ്ക്ക് ഈ പേര് നൽകിക്കൊടുത്തത്. അഭിഭാഷകരുടെ വസ്ത്രവുമായി സാദൃശ്യം ഉള്ളതിനാൽ ചില സ്ഥലങ്ങളിൽ ഇവയെ വക്കീലുകോക്ക് എന്നും വിളിക്കുന്നതായി ഞാൻ കേട്ടിട്ടുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്ക് കിഴക്കൻ ഏഷ്യയിലും ഒരുമാതിരിപ്പെട്ട എല്ലാ സ്ഥലങ്ങളിലും കാണാൻ സാധ്യതയുള്ള ഒരു നീർപക്ഷി കൂടിയാണിത്. ഇവർ ദേശാടനം നടത്താറില്ലെങ്കിൽ പോലും വെള്ളത്തിന്റെയും, ഭക്ഷണത്തിന്റെയും, കാലാവസ്ഥയുടെയും ലഭ്യത അനുസരിച്ച് ഒരു പരിധിക്കുള്ളിൽ ചെറിയ ദൂരങ്ങൾ ഇവ സഞ്ചരിക്കാറുള്ളതായി നമ്മൾ മനസ്സിലാക്കിയിരിക്കുന്നു. മീനുകൾ പാമ്പുകൾ തവളകൾ തുടങ്ങിയ തണ്ണീർത്തടങ്ങളിൽ കണ്ടുവരുന്ന ചെറുപ്രാണികളെയെല്ലാം ഭക്ഷിക്കുന്ന ഇവർ വയലുകളിലും ജലാശയങ്ങൾക്കടുത്തും കണ്ടു വരാറുണ്ട്.
കന്യാസ്ത്രി കൊക്ക് Asian Woolly Necked Stork Periyar Tiger Reserve, Idukki
അങ്ങനെ മൂന്നു പക്ഷികളെയും നമ്മൾ പരിചയപ്പെട്ടു കഴിഞ്ഞു, ഇനി നമുക്ക് കഥയിലേക്ക് വരാം. ഇത്രയും വ്യത്യസ്തമായ രൂപങ്ങൾ ഉള്ള, മൂന്ന് സ്ഥലങ്ങളിൽ കണ്ടുവരുന്ന, വ്യത്യസ്തമായ ജീവിത രീതികളുള്ള ഈ മൂന്നു പക്ഷികൾ തമ്മിൽ എന്താണ് സാമ്യമുള്ളത് . ഇവ മൂന്നും വംശനാശഭീഷണി നേരിടുന്ന പക്ഷികളാണ്. ഞാൻ ഇവയുടെ ചിത്രം പകർത്തിയിരിക്കുന്നത് പോലും ഇവയുടെ അനുയോജ്യമായ ആവാസ വ്യവസ്ഥകളിൽ നിന്നല്ല. പളനി ചിലപ്പനെ പകർത്തിയിരിക്കുന്നത് മൂന്നാറിലെ ഒരു തേയില തോട്ടത്തിൽ നിന്നുമാണ്, കിഴക്കൻ നട്ടിന്റെ ചിത്രം എറണാകുളത്തെ ഒരു കമ്പനിയുടെ അധീനതയിലുള്ള അവരുടെ ഫാക്ടറിയോട് ചേർന്ന് കിടക്കുന്ന മാലിന്യം കുമിഞ്ഞുകിടക്കുന്ന ഒരു കടപ്പുറത്തുനിന്നാണ്. മൂന്നാമത്തെ ചിത്രത്തിലുള്ള കന്യാസ്ത്രീകോക്ക് മുല്ലപ്പെരിയാർ അണക്കെട്ട് മൂലം മുങ്ങിപ്പോയ പെരിയാർ വനമേഖലയിൽ അണക്കെട്ടിന്റെ ജലസംഭരണിയോട് തൊട്ടു കടക്കുന്ന ഒരു ചെറിയ ചതുപ്പിൽ നിന്നുമാണ്. ഈ മൂന്നു പക്ഷികളും അവരവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥകൾ നഷ്ടമായതിനു ശേഷം അവശേഷിക്കുന്ന ഒരിറ്റു സ്ഥലത്തിൽ ജീവിക്കുവാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇവ. മനുഷ്യരുടെ ക്രിയകൾ മൂലം ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകൾ മറ്റു പല ആവശ്യങ്ങൾക്കുമായി ഉപയോഗപ്പെടുത്തുകയോ അല്ലെങ്കിൽ മലിനീകരിക്കപ്പെടുകയോ ചെയ്തിരിക്കുന്നു, ശാസ്ത്രജ്ഞരുടെ ഭാഷയിൽ പറഞ്ഞാൽ anthropogenic habitat fragmentation, ഇവയുടെ നിലനിൽപ്പിനെ തന്നെ അത് ചോദ്യം ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് സ്ഥിതിഗതികൾ എത്തിയിരിക്കുന്നത് ഈ പക്ഷികളെ ഇന്ന് IUCNൻ്റെ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വംശനാശഭീഷണി നേരിടുന്ന പക്ഷി വിഭാഗമാണ് കടൽ പക്ഷികൾ. ലോകത്തിലെ ഭൂരിഭാഗം കടൽത്തീരങ്ങളും വാണിജ്യവും, വിനോദവും, തുടങ്ങിയ മറ്റുപല ആവശ്യങ്ങൾക്കുമായി ഉപയോഗപ്പെടുത്തിയിരിക്കുന്നതിനാൽ ഇവരുടെ ആവാസവ്യവസ്ഥ നന്നേ കുറയുന്നു.
പശ്ചിമഘട്ടത്തിലെ ചുരുക്കം ചില മലകളിൽ മാത്രം ജീവിക്കുവാൻ സാധിക്കുന്ന ചിലപ്പന്മാർക്ക് കാലാവസ്ഥ വ്യതിയാനം മൂലം താപനിലയിൽ ഉണ്ടാകുന്ന വ്യത്യാസം അവരുടെ ആവാസ വ്യവസ്ഥയെ വീണ്ടും ചെറുതാക്കി കൊണ്ടിരിക്കുകയാണ്. മൂന്നാർ, പെരിയാർ പോലെയുള്ള സ്ഥലങ്ങളിലെ തേയിലകൃഷി, കാപ്പി കൃഷി പോലെയുള്ള പ്ലാന്റേഷൻ കൃഷികൾ ഇവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകൾ ആയിട്ടുള്ള ചോലക്കാടുകളെയും പുൽമേടുകളെയും നശിപ്പിച്ചുകൊണ്ടുള്ളവയാണ്. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വംശനാശഭീഷണി നേരിടുന്ന പക്ഷി വിഭാഗമാണ് കടൽ പക്ഷികൾ. ലോകത്തിലെ ഭൂരിഭാഗം കടൽത്തീരങ്ങളും വാണിജ്യവും, വിനോദവും, തുടങ്ങിയ മറ്റുപല ആവശ്യങ്ങൾക്കുമായി ഉപയോഗപ്പെടുത്തിയിരിക്കുന്നതിനാൽ ഇവരുടെ ആവാസവ്യവസ്ഥ നന്നേ കുറയുന്നു. കാലാവസ്ഥ മാറ്റം മൂലം ഉണ്ടാകുന്ന കടലാക്രമണം, സമുദ്രനിരപ്പ് ഉയരുന്നത് മൂലം കടൽതീരങ്ങൾ ഇല്ലാതെ ആകുന്നതും എല്ലാം ഇവരുടെ നാശത്തിന് കാരണമാണ്. തണ്ണീർത്തടങ്ങളുടെയും ജലസ്രോതസ്സുകളുടെയും മലിനീകരണവും നികത്തലും വലിയ വലിയ കൊക്കുകൾ പോലെയുള്ള പക്ഷികളുടെ നിലനിൽപ്പിനെ തന്നെ ചോദ്യത്തിലാക്കുന്നു. വേട്ടയാടലും തെരുവ് നായ്ക്കളുടെ ആക്രമണങ്ങളും, മാറിവരുന്ന മഴയുടെ രീതികളും ഇവയ്ക്കും ബുദ്ധിമുട്ടുണ്ടാകും.
വളരെ വൈകിട്ട് ആണെങ്കിലും ഇന്ന് ജനങ്ങളും ഗവൺമെന്റുകളും ജീവജാലങ്ങളുടെ സംരക്ഷണത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ സമയം വൈകിയിരിക്കുന്നോ ഇല്ലിയോ എന്നുള്ളത് ഒരു ചോദ്യചിഹ്നമായി മുൻപിൽ നിലനിൽക്കുന്നു. ലോകമെമ്പാടും ലക്ഷക്കണക്കിന് ജനങ്ങളുടെ കഠിനാധ്വാനവും, കോടിക്കണക്കിന് രൂപയുടെ നികുതിപ്പണവും, സംഭാവന പണവും ഇന്ന് ജൈവവൈവിധ്യത്തിൻ്റെ സംരക്ഷണത്തിനായി ഉപയോഗിക്കപ്പെടുന്നു. എന്നാൽ ഇവ എത്രമാത്രം ഫലം കാണും എന്ന് നമുക്ക് അറിയില്ല. ലോകത്തിലുള്ള എല്ലാ ജനങ്ങളുടെയും കൂട്ടായ പിന്തുണയും സഹകരണവും മാത്രമേ ഇനി ഇതിനൊരു മാറ്റം ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ.
ഇത്രയുമൊക്കെ കേട്ടു കഴിയുമ്പോൾ കേൾവിക്കാരന്റെ മനസ്സിൽ സ്വാഭാവികമായിട്ടും ഉണ്ടാവുന്ന ഒരു ചോദ്യമുണ്ട് ഇതെല്ലാം എന്തിനാണ്. അതിനു മറുപടിയായി ഈ പക്ഷികൾ നമ്മളോട് തിരിച്ചു പറയുന്ന ഒരു വാചകം ഉണ്ട്, ‘ഇന്ന് ഞാൻ നാളെ നീ’.
Fr. Stan Swamy, the Jesuit priest, was born on April 26, 1937. After completing his schooling, he undertook religious studies in 1957. There exists a solid relationship between the life of Fr. Stan and the mission of the Jesuits. It was his intense desire to work for the weaker sections of society that inspired Stanlaus Lourdswamy to join the Society of Jesus at the age of twenty-three and take up the mission of a lifetime. It was at the age of 28 that Fr. Stan had his first visit with the tribals. In 1965, he spent his training period of 2 years working at St. Xavier’s High School, Lupungutu, Chaisbasa in West Singhbhum. It was this experience that left a lasting impression on the life of Fr. Stan Swamy. When he visited the tribal places and markets with his students, he saw how other merchants and traders cheat these tribals and felt great pain. But he thought he couldn’t do anything against this at that time. After his 2-year service in the school, he went to Manila in the Philippines to obtain a master’s degree in sociology and it was in Manila that he saw the protests and other forms of struggle of the people against an oppressing system. After completing his studies in Manila, he came back to Chaisbasa again to learn the life and challenges of the tribal community.
Priesthood ordination of Stan Swamy
After his return from the Philippines, he worked with the Ho community in Jamshedpur, then in the Indian Social Institute, Bangalore. Long years of his service in the Indian Social Institute could inspire the youth from various parts of the country. Systematic training sessions and education were given to them. Relentless effort to train people in scientific social analysis and his lived example of living with the oppressed inspired many social activists. By 1991 Fr. Stan moved to Jharkhand. The responsibility of creating a centre in Ranchi to coordinate the works related to Adivasi displacements in Ranchi was given to him. Later in 2006, he founded Bagaicha, a social action centre in Jharkhand. The centre was active in addressing the issues of the people. His life was committed to the welfare and upliftment of the Adivasi groups of Jharkhand. The focus was given to the issues related to displacements and their community rights over natural resources. Fighting for the rights of the Dalits and the Adivasis, he tried to reach out to the undertrials and to their families for obtaining bails for them.
His Vocation
It is pertinent to discern the structure and values of the Jesuits to contextualise the vocation and standpoint of Fr. Stan Swamy. The Jesuits are an apostolic religious community called the Society of Jesus. Founded in 1540 by St. Ignatius Loyola, their spiritual vision is to find God in all things. They work for the good of all humanity. The origin of the Society of Jesus is related to the sale of indulgences, which existed in the Catholic Church during its Middle Ages. The purchase of indulgences is supposedly believed to spare human beings from the sins committed by them in the past. Soon this became a method of exploitation, whereby rich people can buy indulgences for whomever they want. Martin Luther opposed the idea of the sale of indulgences by stating that it was against the teachings of Jesus Christ and eventually initiated Protestant reformation. The Roman Catholic church faced this reformation through the formation of the Society of Jesus- a counter-reformation movement, under the leadership of St. Ignatius Loyola.
They uphold the belief that the mission of the Jesuits in this world is the service of faith and the promotion of justice. They have espoused three things from the Liberation Theology namely, truth, justice, and forgiveness. Liberation Theology is a Christian theology that emphasizes the concerns of the marginalised communities. Rev. Peter-Hans Kolvenbach, S.J, referring to the Decree 4 of the General Congregation 32 points out that service of faith refers to Christ the suffering Servant carrying out his “diako- nia” in total service of his Father by laying down his life for the salvation of all. Thus, for a Jesuit, “not just any response to the needs of the men and women of today will do. The initiative must come from the Lord laboring in events and people here and now. God invites us to follow Christ in his labors, on his terms and in his way.”. The idea behind this is to help people become more open to God and willing to live according to the gospel. The Gospel demands a life in which justice is respected and ensured, a life free from exploitation and ego, a life of openness and generosity. So promotion of service is an integral part of promotion of faith. This enables them to experience the life of those people whose voices have been denied, face the complexity of their lives and act accordingly. Also, becoming aware of these problems will enable them to preach the gospel in a better way. Analysing the social, political, and economical conditions of people and the region, in general, is necessary for the promotion of justice. For that intensive studies about various disciplines is inevitable to make precise decisions. The Jesuits consider the promotion of justice as a part of their whole life and a dimension of their apostolic endeavours. Society believes that often the places of our works isolate us from the poor and the marginalised. The acquisition of required skills is a must in order to work with them. So the Jesuits live with families who are often marginalised from mainstream society.
His Mission
The activities of Archbishop Helder Camara, who was known as the Bishop of the slums, influenced Stan Swamy to a great extent. “When I give food to the hungry you call me a saint, but when I ask how they became poor, you call me a communist”. These words from Archbishop Helder Camara influenced Stan Swami and explains the lifestyle he chose for himself. Stan Swamy couldn’t tolerate injustice. It was this thirst for justice that inspired him to serve the tribal people.
1. Helder Pessoa Camara 2. St. Ignatius Loyola
Stan Swamy became active with his work among the tribal people in Jharkhand in 1991. Jharkhand is a region blessed with natural resources. 40% of the mineral resources (Uranium, Mica, Bauxite, Gold, Silver, Graphite, Coal, Copper) in India come from Jharkhand. But 39.1% of its population is below the poverty line and 19.6% of children under five years of age are malnourished. Hence, the state suffers from what is sometimes termed as a resource curse, also known as the paradox of plenty or the poverty paradox, which is the phenomenon of countries/places with an abundance of natural resources (such as fossil fuels and certain minerals) having less economic growth, less democracy, or worse development outcomes than countries/places with fewer natural resources. Most of the territory of the state is forestland, and only 24% of the people live in the cities. The rest of the population makes a living relying on the forests. The corporates who enter the region with an eye on the plentiful natural resources often trample the basic rights of the tribal communities who inhabit the place. The tribal people form one of the weakest sections of Indian society and are often on the receiving end of multilayered exploitation. The ignorance about their own rights and the innocence that do not permit them to recognise the atrocities committed against them make them victims of the exploiters. The governmental structures also promote the interests of the corporate giants, watering down legal documents (like the Chotanagpur Tenancy Act and Santhal Parganas Tenancy Act) related to the protection of tribal land and the self-identification of the tribals, and labeling anyone who raise a protesting voice as Maoist. Jharkhand is the 5th most industry-friendly place in India, but also has to its credit the first position in keeping the maximum number of people without trial in prisons for being accused as Maoists. These facts expose the extent to which justice is denied to the tribals. Working in the midst of such circumstances, Stan Swamy couldn’t keep his mouth shut at the atrocities that he witnessed around.
Tribals protesting against land acquisition bill in Ranchi on August 26, 2016. PTI
Stan Swamy’s activities have their ideological roots in liberation theology. Liberation theology suggests that along with the confirmation of eternal life, the liberation of those who suffer from injustice and inequality on earth is also part of the Christian mission. This branch of theology had its origins in the 1950s in the Latin American countries where severe economic inequality prevailed as a result of the elitist nature of the church and governmental structures. This philosophy which shares many similarities with the Marxian is supposed to have paved the way for the Civil rights movement in America in the 1960s. Liberation theology has later been the inspiration behind popular movements and religious reformation across the world.
Stan Swamy has remarked that the vision of the tribal people about life and his life with them has influenced his style of work to a great extent. The tribals believe that the Earth is equally owned by human beings and other creatures, and Stan Swamy’s protests were also a proclamation that the resources of this Earth can be no one’s monopoly. The salvation of all living beings is the politics put forward by these people who have pledged to not let their land be transferred to the hands of the exploiters even if it costs them their lives.
Fr. Stan worked mainly among the tribe known as Ho. They are otherwise known as “The Forest People (Porhat)”. Forest people are those members of the Munda and Ho caste who live in the forested areas and whose subsistence depends upon hunting, the gathering of forest products, and the cleaning of virgin forest for cultivation. The cultural diversity and differences among different tribes are very high. But many of them share some elements of their culture in different ways. The Munda’s and Ho’s are two tribes that share many cultural similarities. They adhere to the stereotype of themselves as simple, honest, and naïve. In contrast to that, they perceive outsiders (dikus) as greedy and cunning. In a study conducted by Barbara Verardo among these tribal communities, they repeatedly told the researcher that dikus cheat, take advantage of, and disrespect tribal people. They even said that dikus sucks Munda blood and steals, which is almost a stereotypical description of the nature of the relationship between adivasis and dikus.
Paika, a traditional dance form of Jharkhand
The roots of this stereotypical outlook towards dikus have been a result of a large number of exploitations of the adivasis by outsiders, especially government officials. In the thesis “Rebels and Devotees of Jharkhand: Social, Religious and Political Transformation Among the Adivasis of Northern India”, the author Barbara Verardo quotes many instances and cases where the adivasis were cheated by government officials in the name of development. Along with this the city-dwelling traders and middlemen who mediate the trades of the adivasis had also exploited them in so many ways that they became skeptical about any outsiders and lost the trust in anyone other than tribals.
All this exploitation and displacement of tribal communities in the name of development was a heart-breaking sight for Fr. Stan and he couldn’t sit without doing anything in the face of such injustice, especially after his experiences from Manila. He educated the tribals about their rights and later in 2006 he set up a research centre called Bagaicha with the help of the Jesuit Community and other intellectuals and activists. Another major part of his work was regarding the displacement of tribals and adivasis in the name of development projects like mining, dams, and the creation of industrial belts. The idea, Swamy said during an interview, was to “focus on these two issues, land alienation and displacement caused by developmental projects like mining, dams and creation of townships without the consent of the people… and it was often such people who were at the receiving end. It became our task to … work with (young people of the Dalit and adivasi communities) and help them to understand scientifically the issues they are facing. And if this is the issue, what will be the nature of the people’s movements and people’s organisations, and what could be the strategies that need to be worked out.”
It is his peculiar approach in taking up the issues that makes Stan Swamy unique. He used to take some time to study and analyse the matter to its minutest details, rather than getting into open combat with the Government or a Company in the beginning itself. There is an incident to cite that reveals the depth of his thought process. Once, when the tribal youths who protested against forceful eviction of tribals from their land were arrested by the police accusing them to be Maoists, Stan Swamy studied similar cases from eighteen other districts of the state and revealed some shocking facts. According to his findings, 97% of the accused had no links with the Maoists. Moreover, about 3000 Adivasi youths and 2000 Dalit youths who were arrested, accused of being involved in different cases. were kept in the jails without any trial. This issue was brought to the court as public litigation, and the court asked the state government to submit all the documents related to the cases.
Memorial for Adivasi martyrs at Bagaicha. Fr. Stan Swamy’s name was engraved on this stone on July 18, 2021
Stan Swamy’s fifteen years of experience in the Indian Social Institute (ISI), Bangalore, and the knowledge he obtained from the various academic endeavours undertaken earlier have played an important role in developing his modus operandi. During his tenure as lecturer and director in ISI, Stan Swamy had led many studies on the issues faced by Adivasis and Dalits, and had also published them. He was also involved in the design and conduct of many training programmes in community organisation and community development. The beneficiaries of these programmes which had attained fame in South India were mostly youth from the marginalised communities. It enabled them to take up the leadership of movements of Dalits, Adivasis, and fishermen at different levels. Stan Swamy, who stated while in NIA custody that he wished to be known as a “trained sociologist,” used to reveal the root cause of the social problems through his studies and research.
Social change is possible only by the reformation of the lowermost sections of society. Stan Swamy believed that it is essential that solutions for the issues faced by the Adivasi community should emerge from their own midst. In the early 1970s, when he was in Jamshedpur, Fr. Stan had worked with AICUF in a project that aimed at the development of critical thinking in the tribal youths. Later when he became more active in the region, his activities were aimed at rejuvenating the traditional governance systems of the tribals, and in 2006, he founded the Bagaicha centre in Ranchi, for bringing together the activities of different tribal organisations. Stan Swamy had firmly believed that the tribal communities can achieve progress only by standing firm in their own value systems and had proclaimed that the consumerist values of neo-capitalism have no role to play there. It was as a reflection on these ideas that he stood in the forefront of the struggles for the tribal self-governance acts (PESA, 5th Schedule of Constitution).
Stan Swamy was a follower of the Gandhian philosophy of non-violence throughout his life. His life provides us with deep insights into how our struggles for the poor should be designed. Most of the struggles for justice falter when they are not founded on any principles and turn violent. His research rooted in Gandhian – Marxian ideologies were the pillars that strengthened Stan Swamy’s protests. Hence, his fights will not and cannot come to an end with his demise. Stan Swamy’s fights for the tribals were alternative formations of his immense love for them. He was a man who lived and died as a tribal though he was not born as one. Therefore, the voice of the marginalised sections in India whom Stan Swamy defended with his life will continue to reverberate here.
“Even A Caged Bird Can Sing”
Stan Swamy was arrested on 8 October 2020 on the grounds of his alleged connections with CPI (Maoist). He was accused of being involved in the conspiracy behind the Bhima Koregaon attack that happened in 2018. In the Battle of Bhima Koregaon of 1818 when the British troops attained victory over the Persians, the army was mainly constituted of Dalits. Hundreds of Dalit people had convened near Pune on 1 January 2018 to commemorate this victory. Much violence occurred during the event and caused a lot of damage. An FIR was registered at Pimpri Police Station against Hindutva leaders Miling Ekbote and Sambaji Dhita on the basis of eye witness accounts, but another FIR was filed by Pune police on 8 January 2018. It claimed that the attacks were a continuation of the Elgar parishad conducted in Shaniwar Wada near Pune on 31 December 2017. Arrests were made accusing that this event was organised as part of the Maoist agenda.
“Jaystambh” (victory pillar): Memorial of the Bhima-Koregaon battle situated at Perne Village. Every Year, lakhs of people, especially Dalits visit the Jaystambh on January 1 to pay their respect.
The NIA claims that all those who were arrested in connection with the Elgar parishad/ Bhima Koregaon case have connections with the banned organisation CPI (Maoist). Arrests have occurred in the case from 2018 onwards. Stan Swamy was one of the many human rights activists arrested by Maharashtra police from different parts of the country accusing them of having had relations with Maoists and with the Elgar Parishad convention. Surendra Gadling, an Advocate who works for the upliftment of Dalits; Rona Wilson, a Keralite who work for the liberation of political prisoners; actor Sudheer Dhwala; Shyoma Sen, a feminist activist and Professor at Nagpur University; Mahesh Raoth, a writer; Sudha Bharadwaj, a labour union leader; Varavara Rao, a poet; Arun Fereria, a lawyer; and Werner Gonslave, a writer and teacher, were also there among those who were arrested. As their arrests were recorded under UAPA, Stan Swamy and the others had to stay in the prisons without bail. It is UAPA that has been used to suppress the voices of dissent. What is UAPA and how does the state deploy it against the’ unwanted’ elements?
The Unlawful Activities Prevention Act (UAPA) is an act that has been criticised widely in the country. Various terrorist laws have been introduced in independent India during different periods of time. Terrorist and Disruptive Activities (TADA) Act and Prevention of Terrorism Act 2002 (POTA) were introduced and later withdrawn because of widespread protests.
UAPA was implemented in 1967. Many amendments were later brought into the Act. The Act was originally formulated with the intention to prevent Indian organisations from getting involved in unlawful activities. The fundamental aim of the Act is to restrict activities against the integrity and sovereignty of the country.
The National Integration Committee was constituted by the National Integration Council to study the different aspects of the restrictions implemented in the country to protect its sovereignty and unified nature. The recommendations of the committee led to the 16th amendment of the constitution in 1963. This provided the government the power to make new legislation that can bring necessary restrictions to protect the sovereignty and unified nature of the nation. The UAPA bill was introduced in the parliament following this.
UAPA has provisions that undermine justice and challenge the rule of law based on the Constitution. The proceedings of the Criminal law permit the victims to be kept in custody for 15 days and the period can be extended to a maximum of 30 days. However, if the arrest is done as per UAPA, the period of custody is 30 days and extra custody can be prolonged to 90 days. Thus, the accused can be kept in prison for 90 days without even filing a charge sheet. The 2019 UAPA amendment has brought in a critical scenario where the NIA can announce individuals as terrorists. NIA can arrest the accused and confiscate his/ her property even without taking the permission of the state government.
NIA officers above SI rank can exercise this law. It permits the police to prosecute anyone at any time. Moreover, there is a strange provision to put those who confess the crime in prison for 6 months even before submitting the crime sheet.
In a democracy, an explanation must be given to the accused before he is charged with a crime. This is not applicable to UAPA. According to the 35th section of UAPA, the government can declare any organisation as a terrorist organisation based on “suspicions.” Such organisations will be included in the first schedule of the Act. Anyone who supports or provides assistance to these organisations can be punished according to sections 13, 16, 17, 18, 38, 39, and 40 of UAPA. Unlawful intrusions also presently occur in India. The spy software Pegasus has been used to scrutinise any individual beyond the limits of any law. Recently published reports reveal that more than three hundred mobile phones in India had been under the surveillance of Pegasus software.
Fr. Stan Swamy is the oldest person in the country to be arrested under the UAPA. He was 83 years old when he was arrested from Ranchi in October. Stan Swamy had stated that the files taken from his computer as evidence for his Maoist connections were manipulated and placed there by the NIA themselves, but no legal inquiry was made into this claim. The American Forensic agency Arsenal endorses Swamy’s argument and reports that such files were secretly placed in the devices of all those who were arrested by UAPA.
The state’s attitude towards Stan Swamy demonstrates that the establishment is hell-bent on silencing any dissent voices. Everything in their arsenal was employed in order to mute an aging priest who lived as an Adivasi. While in custody Stan Swamy was denied his sipper straw, which he needed to drink water owing to his Parkinson’s disease. His health rapidly deteriorated in jail and he was denied proper treatment and medical bail. All these could be interpreted as a kind of retribution by the state. Swamy had foreseen his own death at what turned out to be his final bail hearing. “If this goes on, I’d rather suffer and probably die here very soon,” he had said. He spent over 8 months in jail before succumbing to heart attack on July 5, 2021. Stan Swamy’s death was, by all accounts, an institutionalised murder.
People paying a candlelight homage to Stan Swamy
“What is happening to me is not something unique; it is the broader process that is taking place all over the country. We are all aware how prominent intellectuals, writers, poets, activists, student leaders have been put into jail because they have expressed their dissent or raised questions on the ruling powers. We are part of this process. In a way I am happy to be part of this process because I am not a silent spectator; I am part of the game, I am ready to pay the price, whatever it may be.” said Fr. Stan Swamy a few days before he was arrested on October 8, 2020. Stan Swamy was well aware that fighting for justice would cost him his life. But he was undaunted by the powerful. His passion for the tribal people was the driving force for his decision to stay firm in the course. His life will continue to inspire generations to be with the disadvantaged and marginalised.
Father Stan Swamy: An Unabated Song is the work of the members of SCM Kerala. The primary contributors of this work are Merin John, Anish Thomas, Ruban Martin, Jereena Ramesh, Adhit Chandy George, Yemima Eluzaba Varghese and Mabel Joy. This was originally published as a booklet on October 15, 2021. Contact us to get your copy of the booklet.
കേരളത്തിന്റെ വികസന ചരിത്രത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കാന്‍ പോകുന്നു എന്ന നിലയില്‍ കേരള സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയാണ് കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 529 കി.മി. ദൂരം പുതിയൊരു സ്റ്റാന്റേര്‍ഡ് ഗേജ് പാത നിര്‍മ്മിച്ച് അതിലൂടെ മണിക്കൂറില്‍ 200 കി.മി വേഗതയില്‍ സഞ്ചരിക്കുന്ന സെമി-ഹൈസ്പീഡ് ട്രെയിന്‍ സംവിധാനമൊരുക്കലാണ് കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി. സംസ്ഥാനത്തിന്റെ രണ്ടറ്റങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്ന ഒരു സുസ്ഥിര ഗതാഗത സംവിധാനമായാണ് സര്‍ക്കാര്‍ ഈ പദ്ധതിയെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട് പ്രത്യേകിച്ച് പരിസ്ഥിതി, സാമ്പത്തികം, പുനരധിവാസം എന്നീ വിഷയങ്ങളില്‍. ഇവയില്‍ കൂടുതല്‍ പഠനവും ചര്‍ച്ചയും ആവശ്യമുള്ളതു പരിസ്ഥിതിയെക്കുറിച്ചാണ്.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ സൂചന നല്കുന്നതു ഈ പദ്ധതി കാര്യമായ പരിസ്ഥിതിയാഘാതമുണ്ടാക്കുമെന്ന് തന്നെയാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പദ്ധതിയുടെ നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളെ സംബന്ധിച്ചാണ്. 529 കി.മി. ദൂരം നിര്‍മ്മാണത്തിനു ആവശ്യമായി വരുന്ന ലക്ഷകണക്കിനു ലോഡ് കല്ലും മണ്ണും പശ്ചിമഘട്ടത്തില്‍ നിന്നു തന്നെ കണ്ടത്താന്‍ കഴിയുമെന്നാണ് പദ്ധതിയുടെ ഡി.പി.ആര്‍ പറയുന്നത്. കഴിഞ്ഞ കാലങ്ങളില്‍ പശ്ചിമഘട്ടത്തില്‍ നടന്ന ഖനനങ്ങളുടെയും പ്രകൃതി ചൂഷണത്തിന്റെയും പ്രത്യാഘാതമാണ് ഈ നാളുകളില്‍ സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഉരുള്‍ പൊട്ടലിനും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണം എന്നിരിക്കെ വീണ്ടും വന്‍ തോതിലുള്ള ചൂഷണം അവിടെ നടത്തുന്നത് ആത്മഹത്യപരമാണ്. പശ്ചിമഘട്ടത്തിലെ പ്രകൃതി ദുരിതങ്ങള്‍ നേരിട്ട് ഏറ്റുവാങ്ങുന്നത് പാവപ്പെട്ടവരും സാധാരണക്കാരും മാത്രമാണെന്നും ഓര്‍ക്കേണ്ടതാണ്. സില്‍വര്‍ ലൈന്റെ അലൈന്‍മെന്റ് പശ്ചിമഘട്ടത്തെ തൊടുന്നില്ലെങ്കിലും ഈ പദ്ധതി പശ്ചിമഘട്ടത്തിനു ഏല്‍പ്പിക്കാന്‍ പോകുന്ന ആഘാതം വളരെ വലിയതാണ്.
സില്‍വര്‍ ലൈൻ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയുന്നതിലൂടെ കാര്‍ബണ്‍ കാല്പാടുകള്‍ (Carbon Foot print) കുറവുള്ള ഒരു സുസ്ഥിര ഗതാഗത സംവിധാനമായി ഇതു വളരെ കാലത്തേക്ക് നിലനില്‍ക്കും എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഒരു പദ്ധതിയുടെ കാര്‍ബണ്‍ ഡൈയോക്സൈഡ് ഉദ്വമനം കണക്കുകൂട്ടേണ്ടതു അതിന്റെ നിര്‍മ്മാണ ഘട്ടം മുതലാണ്. പദ്ധതിക്കാവശ്യമായ അസംസ്കൃത വസ്തുകളുടെ ഉത്പാദനം തന്നെ വളരെ Carbon-intensive ആയ പ്രക്രിയകളിലൂടെ നടത്തപ്പെടുന്നതാണ്. ഇവ കൂടെ പരിഗണിച്ച് പദ്ധതിയുടെ സമഗ്രമായ കാര്‍ബണ്‍ ഒഡിറ്റിംഗ് നടത്തിയാല്‍ മാത്രമെ ഇതൊരു സുസ്ഥിര വികസന പദ്ധതിയാണോയെന്ന് പറയാന്‍ കഴിയു. പദ്ധതി നടപ്പാകുമ്പോള്‍ net carbon-emission കുറഞ്ഞാല്‍ തന്നെയും നിര്‍മാണ ഘട്ടത്തില്‍ ഉണ്ടാകുന്ന പരിസ്ഥിതിയാഘാതത്തിനു നഷ്ടപരിഹാരം (Ecological Compensation) സാധ്യമാണോ എന്ന ചോദ്യമാണ് ഇവിടെ ഉന്നയിക്കാനുള്ളത്. പരിസ്ഥിതിയാഘാതമുണ്ടാകാതെ വികസന പ്രവര്‍ത്തങ്ങള്‍ സാധ്യമല്ല എന്ന ഭാഷ്യമാണ് സര്‍ക്കാരുകളുടേത്. പക്ഷെ ഇന്ന് പരിസ്ഥിതിക്ക് ഒരു ചെറിയാഘാതം പോലും ഏല്പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ നാടിനും ഭൂമിക്കും താങ്ങാന്‍ കഴിയില്ല എന്ന് മനസ്സിലാക്കാന്‍ കേരളത്തിലും ലോകത്തിന്റെ പല ഭാഗത്തും ഈ കഴിഞ്ഞ കാലങ്ങളില്‍ നടന്ന പ്രകൃതി ക്ഷോഭങ്ങളുടെ അനുഭവം മാത്രം മതിയാകും.
ഭാവിയുടെ പദ്ധതിയായിട്ടാണ് സില്‍വര്‍ ലൈന്‍ മുൻപോട്ട് വെയ്ക്കുന്നത്. 20-30 വര്‍ങ്ങള്‍ക്കു ശേഷം ഉണ്ടാകാന്‍ പോകുന്ന സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്‌കരിക്കപ്പെടുന്നത്. സെമിഹൈ സ്പീഡ് ട്രെയിന്‍ ഇപ്പോള്‍ തന്നെ 50 വര്‍ഷം പഴക്കമുള്ള സാങ്കേതികവിദ്യയാണ്. 2 ദശകങ്ങള്‍ക്കപ്പുറം ഇന്ധനകാര്യക്ഷമതയിലും സുരക്ഷയിലും വേഗതയിലും വളരെ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങള്‍ വരില്ല എന്ന് പറയാന്‍ കഴിയില്ല. ഇപ്പോള്‍ തന്നെ ഡ്രൈവര്‍ലെസ്സ് കാറുകള്‍ ലോകത്തിന്റെ പല ഭാഗത്തും ഓടുന്നുണ്ട്. അതോടൊപ്പം തന്നെ ഈ പറയുന്ന ഭാവിയില്‍ ദിവസേന യാത്ര ചെയ്തു ജോലിക്കു പോകേണ്ടി വരുന്ന ആളുകള്‍ ഇന്നത്തേതുപോലെ ഉണ്ടാകും എന്നും പറയാന്‍ കഴിയില്ല. തൊഴിലിന്റെയും തൊഴിലിടങ്ങളുടെയും സ്വഭാവം ഗണ്യമായി മാറാന്‍ പോകുന്ന ഭാവിയാണ് നമ്മുടെ മുമ്പിലുള്ളത്. അതിനു ഉപകരിക്കും വിധം അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കാനുള്ള പദ്ധതി നമ്മുടെ സര്‍ക്കാര്‍ തന്നെ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. ഇങ്ങനെ നോക്കിയാല്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ പറയുന്ന കണക്കിലുള്ള യാത്രക്കാര്‍ അതിനുണ്ടാകാനുള്ള സാധ്യതയില്ല.
നഷ്ടപ്പെട്ടുപ്പോയ ജൈവവ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും നടന്നുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നമ്മുടെ നാട്ടില്‍ ഇത്തരമൊരു പദ്ധതിയെന്ന് നമ്മള്‍ ഓര്‍ക്കണം. വികസനത്തിന്റെ ഉത്തമ മാതൃക എന്ന് നമ്മള്‍ കരുതുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെയും പരിസ്ത്ഥിതിക്കു വേണ്ടിയും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ സമരങ്ങള്‍ തങ്ങളുടെ രാജ്യം ചരിത്രത്തില്‍ പരിസ്ത്ഥിതിയോടു ചെയ്ത പാപങ്ങളെക്കുറിച്ചുള്ള കുറ്റസമ്മതവും പശ്ചാതാപവുമാണ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വന്‍കിട വികസന പ്രവര്‍ത്തങ്ങള്‍ നടക്കുന്നത് ഐക്യ രാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനങ്ങളില്‍ പോലും പങ്കെടുക്കാന്‍ തയ്യാറാകാത്ത ചൈനയിലും പരിസ്ഥിതി സംരക്ഷണത്തിനു ഒട്ടും മുന്‍ഗണന നല്കാത്ത ജപ്പാന്‍ മുതലായ രാജ്യങ്ങളിലുമാണ്. ഏറ്റവും കൂടുതല്‍ ഹൈസ്പീഡ് റെയില്‍ പദ്ധതികളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നതും ഈ രാജ്യങ്ങളില്‍ തന്നെയാണ്. ഇവര്‍ മുന്നോട്ടു വയ്ക്കുന്ന വികസന പ്രത്യയശാസ്ത്രമല്ല നമ്മള്‍ മാതൃകയാക്കേണ്ടത്. പരിസ്ഥിതിക്ക് മുഖ്യ പരിഗണന നല്കുന്ന വികസന മാതൃകകളാണ് നമുക്കിനി അവശ്യം. അതുകൊണ്ട് സില്‍വര്‍ ലൈന്‍ എന്നല്ല അത്തരത്തിലുള്ള ഏതു വന്‍കിട നിര്‍മ്മാണ പദ്ധതിയായാലും അത് കേരളത്തിനു വേണോ എന്ന രാഷ്ട്രിയ ചോദ്യമാണ് നാം നമ്മോടു തന്നെ ചോദിക്കേണ്ടത്.
കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയെക്കുറിച്ചും പശ്ചിമഘട്ടത്തെക്കുറിച്ചും അറിയാത്തവരല്ല മലയാളികള്‍. പക്ഷെ മഴക്കാലത്തു മാത്രം ഉയര്‍ന്നുവരുന്ന ഒരു ചര്‍ച്ച മാത്രമായി അത് ഒതുങ്ങിപോകുന്നതാണ് പരിതാപകരം. പ്രകൃതിയെ നമുക്ക് ഇപ്പോഴും നമ്മളുമായി ബന്ധമില്ലാത്ത, നമ്മുടെ ഉപഭോഗത്തിനു വേണ്ടി മാത്രമുള്ള വിഭവമായി കാണാനേ കഴിയുന്നുള്ളു എന്നതുകൊണ്ടാണിങ്ങനെ. മനുഷ്യന്റെ ചരിത്രത്തിലെ ഒരു നിശ്ചിത ഘട്ടത്തിലാണ് പ്രകൃതിയെ അടക്കി വാഴാന്നുള്ള ത്വര മനുഷ്യനു വന്നു തുടങ്ങിയത്. നാഗരികതയുടെ പരമോന്നത ലക്ഷ്യം മനുഷ്യകുലത്തിന്റെ സുഖ സൗകര്യങ്ങളുടെ പുരോഗതി മാത്രമാണെന്നും വ്യക്തിയുടെ പരമോന്നത ലക്ഷ്യം ഭൗതിക നിര്‍വൃതി കൈവരിക്കുക എന്നതാണെന്നുമുള്ള ചിന്തകളുടെ ഫലമായി ഉടലെടുത്തതാണ് ഈ പ്രവണത. എന്നാല്‍ പ്രകൃതിയുമായുള്ള ആത്മീയ ബന്ധത്തില്‍ ഇന്ന് നാം ഇതു തിരുത്തേണ്ടിയിരിക്കുന്നു. പ്രകൃതിയിലുള്ള എല്ലാത്തിനും – മണ്ണിനും വെള്ളത്തിനും കല്ലിനും ജീവജാലങ്ങള്‍ക്കും എല്ലാം ഈശ്വരന്റെ കയ്യൊപ്പോടുകൂടിയ ഒരു ആന്തരിക മൂല്യമുണ്ടെന്നു മനസ്സിലാക്കലാണ് ഈ തിരുത്തലിന്റെ ആദ്യ പടി. ഭൂമിയില്‍ ചരിക്കുന്ന ഒരു ജീവിയെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിതത്തെക്കുറിച്ചും അതിന്റെ സമഗ്രമായ ജീവനിലുള്ള നമ്മുടെ പങ്കിനെക്കുറിച്ചും സഹജമായ ധാരണയുള്ള മാനസികാവസ്ഥയുള്ളവരാകുക എന്നതാണ് അടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ മനുഷ്യരുടെയും ഭൂമിയിലെ സകല ജീവികളുടെയും സമാധാനപൂര്‍ണ്ണവും നീതിപൂര്‍വവുമായ ജീവിതം എന്ന ലക്ഷ്യമായിരിക്കണം നമ്മുടെ വികസന കാഴ്ച്ചപ്പാടിന്റെ അടിത്തറ.
മുൻപും കർഷക സമരങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് . പലതും വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ സമരം ഏതാണ്ട് 50 ദിവസങ്ങൾ കടന്നിരിക്കുന്നു. എന്തുകൊണ്ടാണ് ഈ സമരം ശക്തിപ്പെടുന്നത്?
ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ കർഷകസമരങ്ങളുടെ ചരിത്രം തിരഞ്ഞു പോകുമ്പോൾ നാം എത്തിച്ചേരുന്നത് കൊളോണിയൽ കാലഘട്ടത്തിൽ ആണ്. കൊളോണിയൽ കാലഘട്ടത്തിലെ നികുതി സമ്പ്രദായങ്ങളും കാർഷികപരിഷ്കാരങ്ങളും ഇന്ത്യൻ കർഷകരെ വളരെ ദോഷകരമായി ബാധിക്കുകയുണ്ടായി. അതിനെതിരെയുള്ള ചെറുത്തുനിൽപ്പുകൾ കൊളോണിയൽ കാലഘട്ടത്തിൽ ഉടനീളം നാം കാണുന്നുണ്ട്. എന്നാൽ ദേശീയപ്രസ്ഥാനം ശക്തിപ്പെട്ടുവന്നപ്പോൾ ആണ് കർഷകസംഘടനകൾ രൂപപ്പെടുകയും കർഷകസമരങ്ങൾ കൂടുതൽ ക്രമീകൃതവും സംഘടിതവുമായി നടത്തപെടുവാനും തുടങ്ങിയത്. ഗാന്ധിജി തന്നെ ഏറ്റെടുക്കുന്ന ആദ്യത്തെ പൊതു പ്രശ്നം 1917 ലെ ചമ്പാരനിലെ കർഷകരുടെ പ്രശ്നം ആയിരുന്നു. എക്കാലത്തും കർഷകരുടെ പ്രശ്നം അവരുടെ മാത്രം പ്രശ്നമായി ഒതുങ്ങാതെ സമൂഹത്തിന്റെ മൊത്തം ജീവൽപ്രശ്നത്തിന്റെ ഭാഗമായി മാറുന്നുണ്ട്.
പിന്നീട് സ്വതന്ത്ര ഇന്ത്യയിലും കർഷകസമരങ്ങളുടെ ഒരു വലിയ നിര തന്നെ നമ്മൾ കാണുന്നുണ്ട്. എ. ആർ . ദേശായിയെ പോലെയുള്ള ആളുകൾ കർഷകസമരങ്ങളുടെ ദീർഘമായ ചരിത്രം എഴുതിയവരാണ്. എന്നാൽ, തൊണ്ണൂറുകൾക്കു ശേഷം വലിയ തോതിൽ നടത്തപെടുന്ന സംഘടിത കർഷക സമരങ്ങൾ കുറയുന്നുണ്ട്. സമരങ്ങളും രാഷ്ട്രീയപരിഹാരങ്ങൾക്കും അപ്പുറം കർഷക ആത്മഹത്യകളുടെ കണക്കുകൾ ആയിരുന്നു 21 ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇന്ത്യയിൽ കർഷകജീവിതത്തെ പറ്റി പൊതുവെ വന്നു കൊണ്ടിരുന്നത്. കർഷക ആത്മഹത്യകൾ കൂടുന്നത് 1991 – ലെ ലിബറലൈസേഷന് ശേഷമാണു. എന്നാൽ അതിൽനിന്നും ഉണ്ടായ വലിയ ഒരു മാറ്റം 2010 നു ശേഷം ഇന്ത്യയിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾ ആണ്. ഒരു രാഷ്ട്രീയവത്കരണം നടക്കുന്നതിന്റെ സൂചനയാണ് ഈ പ്രക്ഷോഭങ്ങൾ. ആ നിരയിലെ അവസാനത്തെ സമരമാണ് ഇപ്പോൾ നടക്കുന്ന സമരം. അത് 50 ദിവസമായി തുടരുന്നതു ഗവണ്മെന്റ് ന്റെ ഭാഗത്തു നിന്ന് ഒരു അഭിപ്രായൈക്യത്തിലെത്താൻ നീക്കം ഉണ്ടാകുന്നില്ല എന്നതുകൊണ്ടാണ്.
50 ദിവസവും കടന്നു ഈ സമരം തുടരുന്നത് സൂചിപ്പിക്കുന്നത് അത് അത്രമാത്രം സംഘടിതവും ക്രമീകൃതവും ആണെന്നാണ്. ഗ്രാമീണ മേഖലകളിൽ കർഷക സംഘടനകളുടെ നേതാക്കൾ എത്തി കർഷകരെ പൊളിറ്റിക്കലി എഡ്യൂക്കേറ്റ ചെയ്തതിനു ശേഷമാണു ഈ പ്രസ്ഥാനം ഉണ്ടായതു. അല്ലാതെ ഒരു വൈകാരികതയുടെ പുറത്തു പെട്ടെന്ന് രൂപപ്പെട്ടു വന്ന ഒരു വെറും സാധാരണയായ മൂവ്‌മെന്റ് അല്ല കർഷക സമരം. അത് സാധാരണക്കാരായ കർഷകർ അവരുടെ പ്രശ്നങ്ങൾ തിരിച്ചറിയുകയും അതിനോട് രാഷ്ട്രീയമായി പ്രതികരിക്കുവാന് തീരുമാനമെടുക്കുകയും ചെയ്തതിന്റെ ഫലമായി രൂപപ്പെട്ടു വന്നതാണ്. അത് കൊണ്ടാണ് കഴിഞ്ഞ 50 ദിവസവും ഒട്ടും ആവേശം ചോരാതെ, നിലപാടുകളിൽ മാറ്റമില്ലാതെ, ആവശ്യങ്ങളിൽ നിന്നും പിന്നോട്ട് പോകാതെ , ഒത്തുതീർപ്പുകൾക്കു വഴങ്ങാതെ ഈ കർഷകർ നിലനിൽക്കുന്നത്.
എന്തുകൊണ്ടാണ് കൂടുതലും പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ ഈ കർഷക നിയമങ്ങളെ എതിർക്കുന്നത്?
മൂന്നു കർഷക നിയമങ്ങളിലെ ആദ്യത്തേത് മണ്ഡി സമ്പ്രദായം ഇല്ലാതാകുന്നതിനെകുറിച്ചാണ്. കർഷകർക്ക് തന്റെ വിളവ് കൃഷി ചെയ്യാനായി ഒരു തുക ചിലവാകുന്നുണ്ട്. നിലവിലെ വ്യവസ്ഥ അനുസരിച്ചു ഗവണ്മെന്റ് ഈ തുക കണക്കാക്കി വിളവിനു താങ്ങുവില നിശ്ചയിക്കും. ഈ താങ്ങുവില അനുസരിച്ചു ഗവണ്മെന്റ് കർഷകരുടെ വിളവ് വാങ്ങുകയും ചെയ്യും. താങ്ങുവില ഉറപ്പാക്കുന്നത് രണ്ടു കാര്യങ്ങൾ ആണ് – 1) കർഷകരുടെ ഉൽപ്പന്നത്തിന് സ്ഥിര വിപണിയും , 2) കർഷകർക്ക് ഉത്പാദന ചെലവ് തിരികെ ലഭിക്കുന്നതോടെ അവർക്കു നഷ്ട്ടം സംഭവിക്കില്ല എന്നതും.
കർഷകർ അവരുടെ ഉൽപ്പന്നങ്ങൾ മണ്ഡികളിൽ എത്തിക്കുകയും അവിടെ Food Corporation of India (FCI) അവരിൽ നിന്നും അവ സംഭരിക്കുകയും ചെയുന്നു. മണ്ഡികളിൽ കർഷകനും ഗവണ്മെന്റിനും ഇടയിൽ ഒരു ഇടനിലക്കാരൻ ഉണ്ടായിരിക്കും. ആ ഇടനിലക്കാരനു കമ്മീഷൻ ലഭിക്കുകയും അതിനു അയാൾ ഗവണ്മെന്റിനു നികുതി അടയ്ക്കുകയും ചെയ്യുന്നുണ്ട്. വിളവെടുപ്പിന്റെ സമയത്തു മണ്ഡികളിൽ കർഷകരുടെ ഉത്പന്നങ്ങള്‍ സംഭരിക്കുന്ന ഉത്തരവാദിത്തമാണ് കമ്മിഷൻ ഏജന്റിന്റേതു. മണ്ഡികളിൽ സംഭരിച്ചിരിക്കുന്ന ഉത്പന്നങ്ങള്‍ പിന്നീട് FCI ഏറ്റെടുകയും അത് Public Distribution System (PDS) ലേക്ക് എത്തുകയും ആണ് രീതി.
പുതിയ നിയമത്തിൽ മണ്ഡി സമ്പ്രദായം ഇല്ലാത്തതാക്കുമെന്നു വ്യക്തമായി പറയുന്നില്ല. പക്ഷെ പുതിയ നിയമത്തിന്റെ സത്ത മണ്ഡി സമ്പ്രദായത്തെ ബാധിക്കുന്നതാണ്. മണ്ഡി സമ്പ്രദായം regulated market ആണ്. അവിടെ ഗവൺമെന്റിന്റെ ഇടപെടൽ ഉണ്ട് , താങ്ങുവില ഉറപ്പാക്കുന്നുമുണ്ട്. അതായതു demand and supply ratio അനുസരിച്ചല്ല അവിടെ വില തീരുമാനിക്കപ്പെടുന്നത്.
എന്നാൽ പുതിയ നിയമം നിയോലിബറൽ സാമ്പത്തിക യുക്തി അനുസരിച്ചുള്ള നിയമം ആണ്. അവിടെ വിപണിയിലെ വില വ്യതിയാനങ്ങളാണ് വിഭവങ്ങളുടെ കൈമാറ്റത്തെ തീരുമാനിക്കുന്നത്. എത്ര വിലക്ക് എത്ര സാധനങ്ങള്‍ ആർക്കു കൈമാറ്റം ചെയ്യപ്പെടണം എന്ന് തീരുമാനിക്കുന്നത് വിപണിയുടെ അടിസ്ഥാനത്തിൽ ആണ്. ഒറ്റനോട്ടത്തിൽ ഈ നിയമം നമ്മുക്ക് സ്വീകാര്യമായി തോന്നാൻ കാരണം ഇതുതന്നെ ആണ്. കർഷകന് ഉയർന്ന വില ലഭിക്കുന്ന, രാജ്യത്തെവിടെയും ഉള്ള വിപണിയിൽ തന്റെ ഉൽപനം വില്ക്കാം എന്ന് ഈ നിയമം പറയുന്നുണ്ട്. പക്ഷെ ഗതാഗത ചെലവും വിപണി സാഹചര്യങ്ങളെ മനസിലാക്കാനുള്ള നിരക്ഷരരായ കർഷകരുടെ സാമർത്ഥ്യ കുറവുമൊക്കെയാണ് കർഷകരെ ആശങ്കപ്പെടുത്തുന്നത് .
കർഷകരുടെ നന്മയോർത്താണ് open market എന്ന സമ്പ്രദായം കൊണ്ട് വരുന്നത് എന്നതിന് പ്രസക്തി നഷ്ടപ്പെടുന്നത് ഇവിടെയാണ്. നിലവിലെ മണ്ഡി സമ്പ്രദായത്തെ നിലനിർത്താൻ ആണ് കർഷകർ ഈ സമരം ചെയുന്നത്. അതിനർത്ഥം നിലവിലെ സമ്പ്രദായത്തിന്റെ ഉപഭോക്താക്കളാണ് അവർ എന്നാണ്. പുതിയ നിയമം അവരെ വിപണിയുടെ അനിശ്ചിതത്വത്തിലേക്കു തള്ളി വിടുന്ന ഒന്നാണ്.
മണ്ഡി സമ്പ്രദായം ഏറ്റവും സജീവമായി നിലനിൽക്കുന്നത് പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിൽ ആണ്. അതോടൊപ്പം തന്നെ ഹരിത വിവിപ്ലവം മൂലമുണ്ടായ ഇടത്തരം-ധനിക കർഷകരുടെ ഒരു വലിയ കൂട്ടം തന്നെ ഈ മേഖലയിൽ ഉണ്ട്. കർഷകവിഭാഗം ഇവിടെ ഒരു രാഷ്ട്രീയശക്തികൂടെയാണ്. നല്ല സാമ്പത്തിക അടിത്തറയുള്ള കർഷക സമൂഹവും മണ്ഡി സമ്പ്രദായത്തിന്റെ വ്യാപകമായ നിലനിൽപ്പുമാണ് പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങൾ ഈ സമരത്തിന്റെ കേന്ദ്രമാകാൻ കാരണം.
അഗ്രിബിസിനസ്സ് കമ്പനികളുമായി കരാറിൽ ഏർപ്പെടുന്ന കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മതിയായ വില ലഭിക്കുമെന്ന് ഈ നിയമങ്ങൾ ഉറപ്പാക്കുന്നുണ്ടോ?
അഗ്രിബിസിനസ്സ് കമ്പനികൾ എന്ന് പറയുന്നത് Monsanto പോലെയുള്ള കോർപറേറ്റുകൾ ആണ്. കോർപറേറ്റുകളുമായി നമ്മുടെ കർഷകർ ഇടപെടുമ്പോൾ പല പ്രായോഗിക പ്രശ്നങ്ങളും ഉയർന്നു വരും. സാമൂഹ്യ -സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവരാണ് ഇന്ത്യയിലെ കർഷകരിൽ കൂടുതൽപേരും. അവർ അസംഘടിത സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരാണ്. കൂടാതെ ജാതിയടക്കമുള്ള സാമൂഹ്യപ്രസശ്നങ്ങൾ നേരിടുന്നവരും.
പുതിയ നിയമത്തിൽ കോൺട്രാക്ട് ഫാർമിംഗിനെ കുറിച്ച് പറയുന്നുണ്ട്. കോൺട്രാക്ട് ഫാർമിംഗിൽ ഏർപ്പെടുന്ന കർഷകർ കോർപറേറ്റുകൾ ആവശ്യപ്പെടുന്ന കൃഷിയാണ് ചെയ്യുന്നത്. അവിടെ വില നിശ്ചയിക്കാനുള്ള കരുത്തും കോർപറേറ്റുകൾക്കാണ്. ഇതൊരു മാതൃകാ വിപണി സാഹചര്യമല്ല മറിച്ച് കോപ്പറേറ്റുകൾക്കു അനുകൂലമായ വിപണി സാഹചര്യമാണ്. ഇത് ഒരിക്കലും ലിബറലിസത്തിൽ പറയുന്നതുപോലെയുള്ള തുല്യനിലയിലുള്ള വ്യാപാരം അല്ല പകരം ശക്തനും ദുർബലനും തമ്മിലുള്ള ഇടപെടലാണ്.
ഈ സാഹചര്യത്തിൽ സ്റ്റേറ്റ് ആരുടെ പക്ഷത്താണെന്നുള്ളത് ഒരു വലിയ ചോദ്യമാണ്. പുതിയ നിയമപ്രകാരം കരാർ ലംഘനമുണ്ടായാൽ കർഷകനു ഒരിക്കലും കോടതിയെ സമീപിക്കാനാകില്ല. മറിച്ചു താലൂക്ക് തല ഉദ്യോഗസ്ഥന്റെ മധ്യസ്ഥതയിലാണ് തർക്കങ്ങൾ പരിഹരിക്കേണ്ടത്. ഭരണഘടനയിലെ ആർട്ടിക്കിൾ 32 -ലൂടെ ഇന്ത്യൻ പൗരന്മാർക്ക് ലഭ്യമായിട്ടുള്ള right to constititional remedies എന്ന മൗലീക അവകാശം പോലും ഇവിടെ കർഷകനു നിഷേധിക്കപ്പെടുന്നു.
വളരെ അസന്തുലിതമായ വിപണി തത്വമാണിതിന് പിന്നിൽ. അഗ്രിബിസിനസ് കമ്പനികളുമായി ഇന്ത്യയിലെ കർഷകർക്ക് ഒരു തരത്തിലും – സാമൂഹികമായോ സാമ്പത്തികമായോ രാഷ്ട്രിയമായോ തുല്യനിലയിൽ നിന്നുകൊണ്ട് ഇടപെടാനുള്ള സാഹചര്യം പുതിയ നിയമങ്ങൾ ഉറപ്പാക്കുന്നില്ല.
Ms. Susan Kuriakose Assistant Professor Department of Botany Mar Thoma College, Thiruvalla
Nothing in Biology makes sense except in the light of evolution
Theodosius Dobzhansky
ഒരു ചെറിയ സംഭവകഥ പറയാം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളില്‍ സംഭവിച്ചതാണ്, 1830-കളില്‍ ഒരു പ്രകൃതിശാസ്ത്രജ്ഞനും സഹായികളും HMS Beagle എന്ന പര്യവേഷണ കപ്പലില്‍ South America – യുടെ വടക്കുഭാഗത്ത് ഏകദേശം അഞ്ഞൂറു മൈലുകള്‍ക്കപ്പുറത്തുള്ള ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളില്‍ എത്തുന്നു. അവിടെ അവരെ കാത്തിരുന്നത് ജൈവവൈവിധ്യത്തിന്റെ ഒരു വിസ്മയലോകമായിരുന്നു. കടലില്‍ നീന്തുന്ന ഇഗ്വാനോകള്‍, ഭീമന്‍ കടലാമകള്‍, നീണ്ട കൊക്കുള്ള ഫിഞ്ചസ് എന്നറിയപ്പെടുന്ന കുരുവികള്‍, പ്രത്യേകതരം ഞണ്ടുകള്‍, അങ്ങനെ ജൈവവൈവിധ്യത്തിന്റെ കലവറ തന്നെയായിരുന്നു ആ ദ്വീപസമൂഹങ്ങള്‍. പിന്നീടങ്ങോട്ടുള്ള ലോകഗതിയെത്തന്നെ മാറ്റിമറിക്കുന്ന കണ്ടെത്തലുകളിലേക്കായിരുന്നു ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍ എന്ന ആ ശാസ്ത്രാന്വേഷിയെ ഗാലപ്പഗോസ് ദ്വീപസമൂഹങ്ങള്‍ നയിച്ചത്. ലോകചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ച “On The Origin of Species by means of Natural Selection or the Preservation of Favoured Races in the Struggle for Life(1859)” എന്ന ശാസ്ത്രഗ്രന്ഥത്തിന്റെ ജനനം അങ്ങനെ സംഭവിക്കുകയായി .
എന്താണ് പരിണാമം?
ഏതാണ്ട് 1380 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മഹാവിസ്ഫോടനത്തിലൂടെ രുപപ്പെട്ടതാണ് (Big Bang theory) നാമീക്കാണുന്ന ദൃശ്യപ്രപഞ്ചം. (ബിഗ് ബാംഗ് വെറുമൊരു പൊട്ടിത്തെറിയായി മനസ്സിലാക്കരുതെന്നും, ദൃശ്യപ്രപഞ്ചത്തിനോടൊപ്പം Dark Matter കൂടെ ഉള്‍പ്പെടുത്തി അദൃശ്യപ്രപഞ്ചം എന്നും കൂടെ ചേര്‍ത്തുവായിക്കാനപേക്ഷ).
പ്രപഞ്ചത്തിന്റെ കണക്കാക്കപ്പെടുന്ന പ്രായം 1380 കോടി വര്‍ഷങ്ങള്‍ ആണെങ്കില്‍ നമ്മുടെ ഈ കൊച്ചു ഭൂമി പ്രപഞ്ചചരിത്രത്തിന്റെ ഭാഗമാകുന്നത് 470 കോടി വര്‍ങ്ങള്‍ക്കു്മുമ്പാണ്. പിന്നെയും കോടികണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം, അതായത് ഇന്നേക്ക് 370 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമിയില്‍ ജീവന്റെ ആദ്യകണിക രൂപപ്പെട്ടു. പിന്നീട് ഏകദേശം 200 കോടി വര്‍ഷങ്ങള്‍ എങ്കിലും ഭൂമിയില്‍ ഏകകോശജീവികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഏകകോശജീവികളില്‍ നിന്നും ബഹുകോശജീവികളിലേക്കും അവിടെ നിന്നും കൂടുതല്‍ സങ്കീര്‍ണതയുള്ള ജീവവര്‍ഗ്ഗങ്ങളിലേക്കും ജീവന്‍ പടര്‍ന്ന് പന്തലിച്ചത് കോടാനുകോടിവര്‍ഷങ്ങള്‍ എടുത്തുതന്നെയാണ്. ഒരുപക്ഷേ നമ്മുടെ മസ്തിഷ്‌കത്തിനു വിശകലനം ചെയ്യാന്‍ പറ്റാത്ത നിലയിലുള്ള സമയപരിധിയാണ് ഇതെല്ലാം. നാം ഇന്നീക്കാണ്ണുന്ന എല്ലാ ജീവിവര്‍ഗ്ഗങ്ങളുടെയും പൂര്‍വ്വികര്‍ രൂപപ്പെട്ടത് Big Cambrian Explosion എന്ന് പരിണാമ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഒരു കാലഘട്ടത്തിലാണ്. (ഇന്നേക്ക് 56 കോടി വര്‍ഷങ്ങള്‍ക്കും 50 കോടി വര്‍ഷങ്ങള്‍ക്കും ഇടയിലുള്ള 6 കോടി വര്‍ഷങ്ങള്‍ എടുത്തു Cambrian Explosion പൂര്‍ത്തിയാകാന്‍). അപ്പോള്‍ ജീവപരിണാമം എന്നത് ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം തന്നെയാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഭൂമിയിലെ ജൈവവൈവിധ്യത്തിന്റെ വളരെകുറച്ചു ശതമാനം മാത്രമേ നാം ഇന്നുവരെ മനസ്സിലാക്കുകയും പഠനവിഷയമാക്കുകയും ചെയ്തിട്ടുള്ളു എന്നത് രസകരമായ മറ്റൊരു സത്യം.
പരിണാമശ്രേണിയില്‍ മനുഷ്യനും ജനിതകമായി നമ്മോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ആള്‍ക്കുരങ്ങുകളും 8 മുതല്‍ 10 വരെ ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു പൊതു പൂര്‍വ്വികനില്‍നിന്നും ഉണ്ടായതാണ്. കുരങ്ങുകള്‍ക്ക് പരിണാമം സംഭവിച്ചു മനുഷ്യന്‍ ഉണ്ടായതല്ല മറിച്ച് മനുഷ്യനും കുരങ്ങുകള്‍ക്കും ഒരു പൊതുപൂര്‍വ്വികന്‍ ഉണ്ട് എന്നേ പരിണാമ സിദ്ധാന്തം പറയുന്നുള്ളു എന്നര്‍ത്ഥം. മരങ്ങളില്‍ നിന്നും ഇറങ്ങി നടന്നു തുടങ്ങിയതിനുശേഷമാണ് ഘടനാപരമായി നമുക്കു വലിയ മാറ്റങ്ങള്‍ വന്നു തുടങ്ങിയത്. ഇതിനെക്കുറിച്ച് പറയുന്നത് ദശലക്ഷകണക്കിനു വര്‍ഷങ്ങള്‍മുമ്പ് ആഫ്രിക്കന്‍ വന്‍ക്കരയില്‍ (ആദിമ മനുഷ്യന്റെ ഫോസിലുകള്‍ കണ്ടെത്തിയത് കിഴക്കന്‍ ആഫ്രിക്കയിലെ ഗ്രേറ്റ് റിഫ്റ്റ് താഴ്വരയില്‍നിന്നുമാണ്) വന്ന കാലാവസ്ഥാമാറ്റം വൃക്ഷങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവുവരുത്തി, പുല്‍മേടുകള്‍ വര്‍ദ്ധിച്ചു. മനുഷ്യന് രണ്ടു കാലുകളില്‍ നടക്കാതെ മാര്‍ഗ്ഗമില്ലാതായി. ‘വിവേകിയായ മനുഷ്യന്‍ ‘ എന്ന് അര്‍ത്ഥം വരുന്ന ഹോമോ സാപ്പിയന്‍സ് സാപ്പിയന്‍സ് (Homo Sapiens Sapiens) ശാരീരികമായി പിന്നില്‍ ആയിരുന്നെങ്കിലും മികച്ചതും വലിയതുമായ തലച്ചോറിന്റെ പിന്‍ബലത്തിലും മെച്ചപ്പെട്ട അനുകൂലനങ്ങളും (Adaptation) മൂലമാണ് ഭൂമിയില്‍ നിലനിന്നുപോയതും ഇന്നും നിലനില്‍ക്കുന്നതും.
പരിണാമം എന്ന വാക്കിന്റെ അര്‍ത്ഥം ‘മാറ്റം’ എന്നാണ്. ജീവികളുടെ ബാഹ്യമോ ആന്തരികമോ ആയ മാറ്റത്തെയാണ് പരിണാമം കൊണ്ടുദ്ദേശിക്കുന്നത്. ജീവികളുടെ സ്വഭാവങ്ങളില്‍ ഉണ്ടാകുന്ന വൈവിധ്യവും (Variation) തുടര്‍ന്നു നടക്കുന്ന പ്രകൃതി നിര്‍ധാരണവുമാണ് (Natural Selection) പരിണാമത്തിന്റെ അടിസ്ഥാനം.
ആത്യന്തികമായി വ്യതിയാനം (Variation) സംഭവിക്കുന്നത് ജീനുകളിലാണ്. ശരീര കോശങ്ങളിലെ കോശമര്‍മ്മത്തിനുള്ളില്‍ കാണപ്പെടുന്ന ക്രോമോസോമുകളിലാണ് ജീനുകളുടെ സ്ഥാനം. ഓരോ ക്രോമോസോമും നിർമ്മിച്ചിരിക്കുന്നത് DNA (Deoxyribonucleic acid ) എന്ന ജനിതക തന്മാത്രയും പ്രോട്ടീനുകളും ചേർന്നാണ്. DNAയിൽ സംഭവിക്കുന്ന മാറ്റങ്ങൾ (mutation) ആണ് പരിണാമത്തിനു കാരണമാകുന്നത്. ചുറ്റുപാടുകളോട് ചേർന്ന് പോകാൻ ജീവികളെ സഹായിക്കുന്ന മാറ്റങ്ങൾ അനുകൂലനങ്ങൾ (adaptation) ആയി തലമുറകൾ വഴി കൈമാറ്റം ചെയ്യപ്പെടുന്നു. അത്തരം അനുകൂലനങ്ങൾ ഉള്ള ജീവവര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടുകയും അല്ലാത്തവയ്ക്കു വംശനാശം സംഭവിക്കുകയും ചെയ്യുന്നു. ഇതിനെയാണ് ഡാർവിൻ ഏറ്റവും മികച്ചതിന്റെ അതിജീവനം (survival of the fittest) എന്ന് പറയുന്നത്.
എന്താണ് അനുകൂലനങ്ങൾ?
ജീവശാസ്ത്രപരമായി അനുകൂലനം എന്നത് ചുറ്റുപാടുകളോടുള്ള നമ്മുടെ പ്രതികരണവും ഘടനാപരമായി നമുക്കുണ്ടാകുന്ന മാറ്റങ്ങളും ആണെന്ന് ലളിതമായി പറയാനാകും. മനുഷ്യന്റെ പരിണാമചരിത്രത്തിന്റെ ഏടുകൾ അവന്റെ അതിജീവനത്തിന്റെ കഥകൾ കൂടി പറയുന്നുണ്ട്. കാലാവസ്ഥാമാറ്റങ്ങൾ, മറ്റു ജീവവര്‍ഗ്ഗങ്ങളില്‍ നിന്നുമുള്ള ഭീഷണി, രോഗങ്ങൾ, ക്ഷാമം, യുദ്ധങ്ങൾ അങ്ങനെ പ്രതിസന്ധികള്‍ ഏറെ അഭിമുഖീകരിച്ചു തന്നെയാണ് നാം ഇതുവരെ എത്തിയത്. ഭൂമിയിൽ ജീവൻ ആവിർഭവിച്ചതുമുതൽ ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ജീവവര്‍ഗ്ഗങ്ങൾ തുടർച്ചയായ തിരുത്തലുകൾക്കും തെരഞ്ഞെടുപ്പുകൾക്കും വിധേയമായിട്ടുണ്ടെന്നു മനസിലാക്കാവുന്നതാണ്.
‘അര്‍ഹതയുള്ളവയുടെ അതിജീവനം’ അഥവാ അര്‍ഹതയുള്ളവയുടെ സ്വാഭാവികമായ തെരഞ്ഞെടുപ്പ്. ഇവിടെ അര്‍ഹതയുള്ളവയെ ആരെങ്കിലും തെരഞ്ഞെടുക്കുന്നു എന്ന് കരുതേണ്ട ആവശ്യമില്ല. ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യഗുണങ്ങളുള്ള ജീവികൾ സ്വാഭാവികമായി തെരഞ്ഞെടുക്കപ്പെടുന്നു എന്ന് മനസിലാക്കിയാൽ മതിയാകും.
അനുകൂലനം എന്നത് ശരീരത്തിൽ മാത്രം സംഭവിക്കേണ്ട ഒന്നാണോ?
തീർച്ചയായും അല്ല. ജീവപരിണാമത്തിൽ Adaptation എന്നത് ശാരീരിക തലത്തിൽ സംഭവിക്കുന്ന ഒന്നാണെങ്കിലും അതിനു കുറച്ചുകൂടെ വിശാലമായ അര്‍ത്ഥം ഉണ്ടെന്നു മനസിലാക്കുവാൻ സാധിക്കും. നമ്മുടെ നിലനിൽപ്പിന്റെ സത്തയുടെ എല്ലാ തലങ്ങൾക്കും അനുകൂലനം എന്ന സങ്കേതത്തെ ഉൾക്കൊള്ളാനാകും. ഒരു മനുഷ്യന് അവന്റെ ചുറ്റുപാടുകളോട് ശാരീരികമായും ബൗദ്ധീകമായും വൈകാരികമായും സംവദിക്കുവാനും തദ്വാരാമാറ്റങ്ങൾക്കു വിധേയനാകുവാനും സാധിക്കും. അത്തരം മാറ്റങ്ങൾ അവന്റെയും സഹജീവികളുടെയും നിലനിൽപ്പിന്റെ കാന്തി വര്‍ദ്ധിപ്പിക്കുന്നതാണെങ്കില്‍ തെരഞ്ഞെടുക്കപ്പെടുക തന്നെ ചെയ്യും.
മാറ്റങ്ങൾക്കു സ്വയം വിധേയരാകാത്തവർ ഒലിച്ചുപോവുകതന്നെ ചെയ്യും. അപ്പോൾ, മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൽ പിടിച്ചുനിൽക്കാനുള്ള ഏക വഴി ചുറ്റുപാടുകളോട് ക്രിയാത്മകമായി സംവേദിക്കുകയും മാറ്റങ്ങൾക്കു സ്വയം വിധേയരാവുകയും മാത്രമാണെന്ന് നാം തിരിച്ചറിയണം.
ഇത്തരം ക്രിയാത്മക ഇടപെടലുകളിൽ നിന്ന് നമ്മെ പിന്നോട്ട് വലിക്കുന്നത് എന്താണ്?
നമ്മുടെ പ്രതികരണങ്ങള്‍ കൂടുതലും Conditioned reflex -കൾ ആണെന്ന് കാണാവുന്നതാണ്. എന്നോ ഉറച്ചുപോയ ചില ധാരണകളനുസരിച്ചുള്ള യാന്ത്രികമായ പ്രതികരണങ്ങൾ മാത്രം.
‘ഇന്നിൽ ജീവിക്കുക’ എന്ന ആശയത്തിന് ഈ അവസരത്തിൽ ഏറെ പ്രാധാന്യമുണ്ട്. ഓരോ നിമിഷവും പുതുമയുള്ളവരായി നിലകൊള്ളുക, വ്യക്തികളെയും സംഭവങ്ങളെയും പുതുമയുള്ള കണ്ണുകൾ കൊണ്ട് കാണുക, ജീവസ്സുറ്റ പ്രതികരണങ്ങൾ കൊണ്ട് കൂടുതൽ തിളക്കമുള്ളവരായിത്തീരുക. ഒരു നദി പോലെ ആയിത്തീരുക എന്ന് പറഞ്ഞാൽ എല്ലാമായി. ഒരാള്‍ക്ക് ഒരേ നദിയിൽ രണ്ടു തവണ ഇറങ്ങാൻ ആവില്ല തന്നെ. കാരണം നദി എല്ലായ്‌പ്പോഴും പുതിയതായി നിലകൊള്ളുന്നു.
മനുഷ്യനെ മറ്റുജീവികളിൽ നിന്നും വ്യത്യസ്തനാക്കുന്ന പ്രധാനപ്പെട്ട ഒന്ന് അവന്റെ വിവേചനബുദ്ധി തന്നെയാണ്. ഒരു ജീവി എന്ന നിലയിൽ നാം നടത്തുന്ന ഇടപെടലുകൾ ചില മാറ്റങ്ങൾക്കു നമ്മെ വിധേയരാക്കുന്നു (ശാരീരിക തലത്തിലല്ല). എന്നാൽ അവയിൽ ഏതു തെരഞ്ഞെടുക്കണം എന്നതിൽ നമുക്ക് വിവേചന ബുദ്ധിയുള്ളവരാകാന്‍ സാധിക്കും. അത്തരം തെരഞ്ഞെടുപ്പുകളിൽ നമ്മൾ നീതിയുള്ളവരാകുമ്പോൾ നാമും ഒപ്പം സമൂഹവും ഉദ്ധരിക്കപ്പെടുന്നു. സൂക്ഷ്മമായി നിരീക്ഷിച്ചാൽ, നമ്മുടെ ഭാഷയും സാഹിത്യവും സംസ്കാരവും എല്ലാം നിരന്തരം മാറ്റങ്ങൾക്ക് വിധേയമാകുന്നതായി കാണാനാകും. അവയെല്ലാം തന്നെ പരസ്പരം കൊടുക്കൽ വാങ്ങലുകൾ നടത്തി കൂടുതൽ adaptive ആയി വഴക്കമുള്ളതായി നിലനിൽക്കുമ്പോൾ കൂടുതൽ ജനകീയമായിത്തീരുന്നു.
കർതൃത്വശേഷി
നമ്മുടെ വിധിയുടെ കർത്താവു ആരെന്ന ചോദ്യത്തിന് ഒരുത്തരം മാത്രമേയുള്ളു, നാം തന്നെ. യുവാൽ നോവ ഹരാരി എന്ന ഇസ്രായേൽ ചരിത്രകാരൻ അദ്ദേഹത്തിന്റെ ‘Sapiens : A Brief History of Humankind’ എന്ന പുസ്തകത്തിൽ പറഞ്ഞുവെക്കുന്നതു, ആഫ്രിക്കയിൽനിന്നും പുറത്തുകടന്ന മനുഷ്യന്റെ ചരിത്രത്തിൽ മൂന്ന് പ്രധാന വിപ്ലവങ്ങൾ സംഭവിച്ചു എന്നാണ്. ഇതിൽത്തന്നെ ഏറ്റവും സമീപകാലത്തു നടന്ന ശാസ്ത്രവിപ്ലവം അവന്റെ adaptation ന്റെ വേഗത കൂട്ടുന്നതിൽ പ്രധാന പങ്കു വഹിച്ചു.
എന്നാൽ ഇവയൊക്കെ പ്രകൃതിയിലുണ്ടാക്കിയ മാറ്റങ്ങൾ നമ്മുടെയും മറ്റു ജീവജാലങ്ങളുടെ നിലനിൽപ്പിനു ഭീഷണിയാകുമ്പോള്‍ നാം വിവേചനബുദ്ധി ഉപയോഗിച്ചതിൽ ചിലപ്പോഴെങ്കിലും പരാജയപ്പെട്ടു എന്നല്ലേ അതിനര്‍ത്ഥം. മനുഷ്യന്റെ മറ്റൊരു പ്രത്യേകതയായി ഗ്രന്ഥകാരൻ പറയുന്നത് കഥകൾ വിശ്വസിക്കാനും പരിധിയില്ലാതെ കൂട്ടം കൂടാനുമുള്ള കഴിവാണ്. സർവ്വചരാചരങ്ങളും ക്ഷേമത്തോടെ വസിക്കുന്ന ഭൂമി എന്ന കഥ വിശ്വസിച്ചു അതിനു വേണ്ടി കൂട്ടം കൂടുന്നവരാകാം നമുക്ക്.
നാം കർതൃത്വശേഷിയുള്ളവരാണോ?
ആദ്യത്തെ ഏകകോശ ജീവിയിൽ നിന്നും തുടങ്ങി ഇന്നുവരെയുള്ള പരിണാമത്തിന്റെ ജനിതക ഓർമ്മകൾ പേറുന്നവരാണ് നാമോരോരുത്തരും. അതുകൊണ്ടു തന്നെ മാറാനും മാറ്റാനും ഉള്ള മനുഷ്യന്റെ ശേഷിയെക്കുറിച്ചു പ്രത്യേകിച്ചൊരു സംശയവും ഉണ്ടാവേണ്ട കാര്യമില്ല. അങ്ങനെയെങ്കിൽ, വിവേചനബുദ്ധിയുള്ള, വിവേകശാലികളായ നമുക്ക് കൂടുതൽ adaptive ആയി inclusive ആയി നിലകൊള്ളാം. എന്തെന്നാൽ കൂടുതൽ ബുദ്ധിയുള്ളവനോ ശക്തിയുള്ളവനോ അല്ല തെരഞ്ഞെടുക്കപ്പെടുന്നത് മറിച്ചു മാറ്റങ്ങളോട് ഏറ്റവും ക്രിയാത്മകമായി സംവേദിക്കുന്നവർക്കു തന്നെയാണ് അതിജീവനത്തിനു അര്‍ഹതയുണ്ടായിരിക്കുന്നത്.
It is not the strongest of the species that survives, nor the most intelligent that survives. It is the one that is most adaptable to change.
Chris Bastian Tom Research Scholar Department of Sociology IIT, Patna
ക്രിയാത്മകമായി ചിന്തിക്കുവാനുള്ള കഴിവാണ് മനുഷ്യനെ മറ്റു ജീവജാലങ്ങളിൽ നിന്നും വേർതിരിച്ചുനിർത്തുന്ന സുപ്രധാന ഘടകം. ജൈവീകവും മാനസികവും സാമൂഹ്യവുമായ പ്രക്രിയയാണ് ചിന്ത. മനുഷ്യമസ്തിഷ്കത്തിലെ കോടാനുകോടി ന്യുറോണുകളും ന്യുറോൺ ബ്രിഡ്ജുകളും ചേർന്ന് സൃഷ്ട്ടിക്കുന്ന അത്ഭുത പ്രതിഭാസമാണ് ചിന്ത. മനഃശാസ്ത്രപരവും ജീവശാസ്ത്രപരവും മസ്തിഷ്‌കശാസ്ത്രപരവും ഭാഷാശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ വിശദീകരങ്ങളും സിദ്ധാന്തങ്ങളും ചിന്തയുടെ ഉത്ഭവത്തെയും പ്രവർത്തനത്തെയും സംബന്ധിച്ചുണ്ട്. നരവംശശാസ്ത്രജ്ഞരുടെയും പരിണാമശാസ്ത്രജ്ഞരുടെയും അഭിപ്രായത്തിൽ മാനവചിന്തയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ കുതിച്ചുചാട്ടം cognitive revolution ആയിരുന്നു.
പുരാതന ശിലായുഗത്തിൽ സംഭവിച്ച cognitive revolution -നിലൂടെ ചിന്താശേഷിയുടെ പുതിയ തലത്തെ പ്രാപിക്കുവാനും ഭാഷാശേഷി കൈവരിക്കുവാനും മനുഷ്യന് സാധ്യമായി. സങ്കീർണമായി ചിന്തിക്കുവാനും വിപുലമായി ആശയവിനിമയം നടത്തുവാനുമുള്ള കഴിവ് മനുഷ്യചരിത്രത്തിൽ പുതിയ അദ്ധ്യായത്തിനു തുടക്കമിട്ടു. ചിന്താശേഷിയിലുണ്ടായ ഈ അത്ഭുതകരമായ കുതിപ്പാണ് സാമൂഹ്യജീവിയായി മാറി സംസ്കാരത്തിന് അടിത്തറയിടുവാൻ മനുഷ്യനെ സഹായിച്ചത്. ഈ ശേഷി ഉപയോഗിച്ചാണ് ആഫ്രിക്കയിൽ നിന്നുംമറ്റു ഭൂഖണ്ഡങ്ങളിലേക്ക് മനുഷ്യൻ പ്രയാണം നടത്തിയതും അവിടെയെല്ലാം തൻ്റെ ആധിപത്യം ഉറപ്പിച്ചതും. ബി.സി പതിനായിരത്തോടെ മനുഷ്യൻ കൃഷി തുടങ്ങി സ്ഥിരതാമസമുറപ്പിച്ചതോടെ സംസ്കാരം പുതിയ തലങ്ങളിലേക്ക് എത്തുകയും ചിന്തയുടെ പ്രാധാന്യവും വ്യാപ്തിയും വർധിക്കുകയും ചെയ്തു. സാംസ്‌കാരിക ജീവിതത്തിൻ്റെ അഭിവാജ്യഘടകങ്ങളായ് വളർന്ന മതം, നിയമങ്ങൾ, ഭരണസംവിധാനം, തുടങ്ങിയവയൊക്കെ മനുഷ്യചിന്തയുടെ വികസിത പ്രകാശങ്ങളായിരുന്നു. പ്രാചീന ഗ്രീസിലുണ്ടായ തത്ത്വചിന്തയുടെ വികാസത്തിലൂടെ മാനവചിന്ത കൂടുതൽ ഉയരത്തിലെത്തി. പ്രപഞ്ചത്തിൻ്റെയും അസ്തിത്വത്തിൻ്റെയും പല സമസ്യകൾക്കും ചിന്തയിലൂടെ ഉത്തരം കണ്ടെത്താനാകുമെന്നു അനക്സിമാണ്ടറും തെയിൽസും സോക്രടീസുമൊക്കെ തെളിയിച്ചു. നാഗാർജുനൻ, ശങ്കരൻ, ധർമകീർത്തി, രാമാനുജൻ എന്നിവർ ഭാരതീയ ചിന്തയെ അതിൻ്റെ പരമകാഷ്ഠത്തിലെത്തിച്ചു. റെനേ ദെക്കാർത്തെ തുടക്കം കുറിച്ച ആധുനിക തത്വചിന്ത മനനശേഷിയുടെ സങ്കീർണതലങ്ങളെ ഉൾക്കൊള്ളുവാൻ പ്രാപ്തമായിരുന്നു. ഓരോ ചിന്തയും സാകല്യത്തിൻ്റെയും സമഗ്രതയുടെയും അംശമാണെന്ന് പ്രസിദ്ധ ചിന്തകനായ സോറൻ കീർക്കെഗാർഡ് അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ചിന്തയെ പല തട്ടുകളായി വർഗീകരിക്കുന്നതിനോട് പല ചിന്തകർക്കും യോജിപ്പില്ല. എന്നാൽ ചിന്താപ്രക്രിയയുടെ സ്വഭാവത്തിനും രീതിക്കുമനുസൃതമായി മനഃശാസ്ത്രജ്ഞർ ചിന്തയെ പലതായി തരംതിരിക്കാറുണ്ട് – critical thinking, analytical thinking, divergent thinking, convergent thinking, computational thinking, habitual thinking, evaluative thinking, integrative thinking, strategic thinking, visual thinking, parallel thinking, introspective thinking എന്നിങ്ങനെ ചിന്തകളെ പല തലങ്ങളിലായി മനഃശാസ്ത്രജ്ഞർ വർഗീകരിച്ചിട്ടുണ്ട്.
Critical Thinking :
വസ്തുതകളെ വിമർശനാത്മകമായും വസ്തുനിഷ്ഠപരമായും വിലയിരുത്തി നിഗമനങ്ങളിൽ എത്തിചേരുന്ന ചിന്താരീതിയെയാണ് critical thinking എന്ന പറയുന്നത്.
Divergent Thinking :
സർഗാത്മകപരമായും വ്യത്യസ്തമായും ചിന്തിക്കുന്നതിനെയാണ് Divergent Thinking എന്ന് പറയുന്നത്. മറ്റുള്ളവർ ഇതുവരെ ചിന്തിക്കാത്ത കാര്യങ്ങളെ കുറിച്ച് ആലോചിക്കുവാനും പുതിയ ജീവിതപാതകൾ വെട്ടിത്തുറക്കുവാനും ഈ ചിന്താരീതി സഹായിക്കുന്നു. താഴേക്ക് പതിക്കുന്ന വസ്തുക്കൾ എന്തുകൊണ്ട് മുകളിലേക്ക് പോകുന്നില്ല എന്ന് ചിന്തിച്ച് ഗുരുത്വാകർഷണ സിദ്ധാതം ആവിഷ്കരിച്ച ഐസക് ന്യൂട്ടനിൽ പ്രബലമായിരുന്നത് Divergent Thinking ആണ്.
Convergent Thinking :
സർഗാത്മകതയെക്കാൾ യുക്തിബോധത്തിനു പ്രാധാന്യമുള്ള ചിന്താരീതി. പല കാര്യങ്ങളിൽ നിന്നും നമ്മുക്ക് ഏറ്റവും ആവശ്യം ഉള്ളതും, അനിവാര്യവുമായതും ഏതെന്ന് തിരഞ്ഞെടുക്കുവാൻ സഹായിക്കുന്നു. ഷോപ്പിങ്ങിനു പോകുമ്പോൾ ഈ ചിന്താരീതിയാണ് നാം അവലംബിക്കാറുള്ളത്.
Analytical Thinking :
സങ്കീർണമായ വസ്തുതകളെ പല ഭാഗങ്ങളായി തിരിച്ചു ഇഴ കീറി സൂക്ഷമായി പരിശോധിക്കുന്ന ചിന്താരീതിയാണ് Analytical Thinking. ഘട്ടംഘട്ടമായി അത്യന്തം സൂക്ഷമായി ക്രമബ ദ്ധമായി നടക്കുന്ന പ്രക്രിയയാണ് ഇത്. അക്കാദമിക മേഖലയിലാണ് Analytical Thinking ഏറ്റവും കൂടുതൽ പ്രസക്തി ഉള്ളത്. സങ്കീർണമായ ഗണിതശാസ്ത്രപ്രശ്നങ്ങൾ നിർദാരണം ചെയുമ്പോൾ നാം പ്രയോഗിക്കുന്നത് Analytical Thinking ആണ്.
Visual Thinking :
ദൃശ്യാത്മകമായ പ്രക്രിയയിലൂടെ ചിന്തിക്കുന്നതാണ് Visual Thinking എന്നു പറയുന്നത്. ആശയങ്ങൾ ദൃശ്യപരമ്പരയുടെ രൂപത്തിൽ പ്രതിതിനിധാനം ചെയപെടുമ്പോളാണ് ഇത് സംഭവിക്കുന്നത്. കലാകാരന്മാരും സാഹിത്യകാരന്മാരും ഇത് കൂടുതലായി അവലംബിക്കുന്നു.
Computational Thinking :
തികച്ചും യാന്ത്രികമായ ചിന്താരീതിയേയാണ് ഇത് സൂചിപ്പിക്കുന്നത്.
Parallel thinking :
ഒരു വസ്തുതയുടെ മറ്റനേകം ബദൽ സാധ്യതകളെ കുറിച്ച് ചിന്തിക്കുവാനുള്ള ശേഷിയാണ് Parallel Thinking. പ്രാചീന ഗ്രീക്ക് ചിന്തകൻ ആയിരുന്ന സോക്രട്ടീസ് ഇതിൻ്റെ പ്രയോക്താവായിരുന്നു.
Integrative Thinking :
ചിന്തയുടെ സമസ്ത സാധ്യതതളെയും തലങ്ങളെയും ഉപയോഗിച്ചുകൊണ്ടുള്ള സമഗ്രമായ ചിന്താരീതിയാണ് ഇന്റഗ്രേറ്റഡ് തിങ്കിങ്. പ്രായോഗികമായ ചിന്താരീതി എന്ന നിലയിൽ അല്ല. മറിച്ച് ആദർശാത്മകമായ ചിന്താപദ്ധതി എന്ന നിലയിലാണ് ഇതിൻ്റെ സ്ഥാനം.
Evaluative Thinking :
നിശ്ചിതമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എന്തിനെയെങ്കിലും വിലയിരുത്തുന്ന ചിന്താരീതിയാണ് Evaluative Thinking . ഒരു സാഹിത്യസൃഷ്ടി വായിച്ചു അതിൻ്റെ നിലവാരത്തെക്കുറിച്ചു അഭിപ്രായം പറയുമ്പോൾ നാം ചിന്തിക്കുന്നത് ഈ രീതിയിൽ ആണ്.
Strategic Thinking :
നിശ്ചിതമായ ലക്ഷ്യങ്ങൾ നേടുവാനായി യുക്തിപരവും തന്ത്രപരവുമായ ആസൂത്രിതപരവുമായ രീതിയിലുള്ള ചിന്ത പ്രക്രിയയാണ് Strategic Thinking . കച്ചവട മേഖലയിൽ ഉള്ളവരാണ് കൂടുതലായും ഈ രീതി അവലംബിക്കുന്നത്.
Counterfactual Thinking :
ബദൽ അവസ്ഥകളെ കുറിച്ച് സങ്കല്പിക്കുന്ന ചിന്താരീതിയാണ് ഇത്. പണ്ടങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഇപ്പോൾ എങ്ങനെ ആകുമായിരുന്നു എന്ന രീതിയിലുള്ള ചിന്തയാണ് ഇത്. ഈ ചിന്ത പ്രബലമായുള്ളവർ വിഷാദാവസ്ഥയിലേക്ക് ചെന്നെത്തുന്നു.
Introspective Thinking :
സ്വന്തം ചിന്തകളെ കുറിച്ചും മനോവ്യാപാരങ്ങളെ കുറിച്ചും ആത്മവിശകലനം ചെയുന്നതിനെയാണ് Introspective Thinking എന്നു പറയുന്നത്. ആത്മീയതയുടെ ഉറവിടമാണ് ഇത്. മഹാത്മാ ഗാന്ധിയും ശ്രീരാമകൃഷ്ണ പരമഹംസനുമൊക്കെ ഈ ചിന്താരീതി പിന്തുടർന്നിരുന്നവർ ആണ്.
മനുഷ്യരുടെ പല വിധത്തിലുള്ള ചിന്തകളെ നാം കണ്ടു കഴിഞ്ഞു. എന്നാൽ നമ്മുടെ ചിന്തകളെ തന്നെ സ്വാധീനിക്കുന്ന ‘ചിന്തകളെ’ അഥവാ നമ്മുടെ കാഴ്ചകൾക്കും ചിന്തകൾക്കും അർത്ഥം നല്കുന്ന ചട്ടക്കൂടുകൾ (framework) ഏതൊക്കെ എന്നു പരിശോധിക്കാം. പ്രസ്തുത ചട്ടക്കൂടുകളാണ് നമ്മുടെ ചിന്തകളെയും ജീവിതശൈലിയെയും നയിക്കുന്നത്.
Perspective(കാഴ്ചപ്പാട്)
ഒരു വ്യക്തി തൻ്റെ തനതായ വ്യക്തിത്വത്തെയും അനുഭവങ്ങളെയും ആധാരമാക്കി ലോകത്തെ നിരീക്ഷിക്കുകയും മനസിലാക്കുകയും ചെയുന്ന രീതിയാണ് perspective എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വീക്ഷണം , കാഴ്ചപ്പാട് എന്നൊക്കെ മലയാളത്തിലേക്ക് ഇതിനെ പരിഭാഷപ്പെടുത്താം . നിരീക്ഷിക്കുക എന്ന അർത്ഥം ഉണ്ടായിരുന്ന specere എന്ന മധ്യകാല ലാറ്റിൻ പദത്തിൽ നിന്നാണ് Perspective ൻ്റെ നിഷ്പത്തി. പ്രധാനമായും രണ്ടു പരസ്പരപൂരകങ്ങളായ അർത്ഥങ്ങളാണ് ഈ വാക്കിനുള്ളത്. തികച്ചും വ്യക്തിനിഷ്ഠമായ കാഴ്ചപ്പാടുകളാൽ നിർണയിക്കപ്പെടുന്നത് ആണ് perspective ൻ്റെ ഒന്നാമത്തെ തലം. ഓരോ വ്യക്തിക്കും ഏല്ലാ കാര്യങ്ങളിലും അവരവരുടെതായ perspectives ഉണ്ടാകും. ഈ വീക്ഷണത്തിലൂടെയാവാം ഓരോരുത്തരും ലോകത്തെ നിരീക്ഷിച്ചു തങ്ങളുടേതായ അഭിപ്രായങ്ങളും ദർശനങ്ങളും രൂപപ്പെടുത്തുന്നത്. വ്യക്തിപരമായ താല്പര്യങ്ങൾ, പാരമ്പര്യം, മൂല്യബോധം എന്നിവയെല്ലാം വ്യക്തിനിഷ്ഠമായ perspectives നെ രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു.
സവിശേഷമായ ജ്ഞാനശാഖകളാൽ നിർണയിക്കപ്പെടുന്നതാണ് perspective ൻ്റെ മറ്റൊരു തലം. ഏതൊരു പ്രശ്നത്തെയും സംഭവത്തെയും പ്രകൃതിയെയും വ്യത്യസ്ത ജ്ഞാനധാരകളുടെ വീക്ഷണകോണിലൂടെ ദർശിക്കുന്നതാണിത്. ഒരു കാര്യത്തിനെ തന്നെ Historical Perspective, Political Perspective, Scientific Perspective എന്നിങ്ങനെ അനേകം ജ്ഞാനധാരകളുടെ വീക്ഷണകോണിലൂടെ വിലയിരുത്തുവാനാകും.
Perspective ൻ്റെ ഈ രണ്ടു അർത്ഥതലങ്ങളും പരസ്പരവിരുദ്ധമായല്ല മറിച്ച് അന്യോന്യം പൂരകമായാണ് നിലകൊള്ളുന്നത്. ഓരോ വ്യക്തിയും താൻ ആർജ്ജിക്കുകയോ കൂറു പുലർത്തുകയോ ചെയ്യുന്ന ചരിത്ര, രാഷ്ട്രീയ, സാമൂഹ്യ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ perspective രൂപീകരിക്കുന്നത്.
Ideology (പ്രത്യയശാസ്ത്രം)
സാമൂഹ്യ യാഥാർഥ്യത്തെ സംബന്ധിച്ചു ഒരു കൂട്ടം ജനങ്ങൾ വിശ്വസിക്കുകയും പിന്തുടരുകയും ചെയുന്ന ആശയങ്ങളുടെ സമാഹാരത്തെയാണ് ഐഡിയോളജി എന്ന് പറയുന്നത്. ഇത് വസ്തുനിഷ്ഠപരമോ യാഥാർഥ്യത്തിന്റെ ശരിയായ അവതരണമോ ആകണമെന്നില്ല. താത്വിക സമീപനം എന്നതിനേക്കാൾ ഉപരിയായി പ്രായോഗിക പദ്ധതിയാണ് ഓരോ പ്രത്യയശാസ്ത്രവും. സമൂഹത്തിൽ സ്വാധീനവും അധികാരവും കൈവരിക്കുക എന്നതാണ് ഐഡിയോളജിയുടെ ലക്ഷ്യം. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് തത്വചിന്തകനായിരുന്ന ഡെസ്റ്റൂട് ഡി ട്രേസി ആണ് ഐഡിയോളജി എന്ന പദം രൂപീകരിച്ചത്. ഫ്രഞ്ച് വിപ്ലവാന്തരം ഉയർന്നുവന്ന വിവിധ പ്രത്യയശാസ്ത്രധാരകളെ കുറിച്ച് വളരെ ആഴത്തിൽ പഠനങ്ങൾ നടത്തിയ ചിന്തകൻ ആയിരുന്നു അദ്ദേഹം. ആധുനിക യുഗം അനേകം പ്രത്യയശാസ്ത്രങ്ങളുടെ ഉദയത്തിനും അസ്തമയത്തിനും സാക്ഷിയായി. കമ്മ്യൂണിസം, നാസിസം, ഫാസിസം, അനാർക്കിസം, ലിബറലിസം എന്നിവ ലോകചരിത്രത്തിന്റെ ഗതിയെത്തന്നെ മാറ്റിമറിച്ച പ്രത്യയശാസ്ത്രങ്ങൾ ആയിരുന്നു. ആര്യൻവംശമേധാവിത്തവും ജൂതവിധ്വേഷവും വ്യക്തിപ്രഭാവത്തിൻ്റെ പൂർണതയായ ഫ്യൂറർ ബിംബവും അടിസ്ഥാനപ്രമാണങ്ങൾ ആക്കി മാറ്റിയ നാസിസത്തിൻ്റെ ലക്ഷ്യം ലോകാധിപത്യം നേടിയെടുക്കുക എന്നതായിരുന്നു. അറുപതുലക്ഷം ജൂതന്മാരെ കൊന്നൊടുക്കിയ ഹോളോകോസ്റ്റും കോടിക്കണക്കിനു ആളുകളുടെ ചോര വീഴ്ത്തിയ രണ്ടാം ലോകമഹായുദ്ധവുമെല്ലാം നാസിപ്രത്യയശാസ്ത്രത്തിൻ്റെ സംഭാവനകൾ ആയിരുന്നു. തൊഴിലാളിവർഗ്ഗ സർവാധിപത്യത്തിലൂടെ മാനവവിമോചനം സാധ്യമാക്കാം എന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൻ്റെ പ്രയോഗികരൂപങ്ങൾ ആയിരുന്നു സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്യൻ ഭരണകൂടങ്ങളും കമ്മ്യൂണിസ്റ്റ് ചൈനയുമെല്ലാം.
ഐഡിയോളജിയോട് പലപ്പോഴും അന്ധമായ കൂറും വിധേയത്വവും അത് പിന്തുടരുന്നവർ പുലർത്താറുണ്ട്. ഐഡിയോളജിക്ക് വേണ്ടി രക്തസാക്ഷികളാകുവാൻ അവർ സന്നദ്ധരാകുന്നു. കോടിക്കണക്കിനു കർഷകരെ അണിനിരത്തി രണ്ടു ദശകത്തോളം യുദ്ധം ചെയ്തു കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് ചൈനയിൽ അടിത്തറയിടുവാൻ മാവോയ്ക്ക് തുണയായത് കമ്മ്യൂണിസ്ററ് പ്രത്യയശാസ്ത്രത്തിൻ്റെ വശ്യതയും ശക്തിയുമായിരുന്നു. പിന്നീട് സാംസ്കാരികവിപ്ലവത്തിൻ്റെ കാലയളവിൽ തന്നെ എതിർത്തവരെയെല്ലാം ഇല്ലാതാക്കുവാൻ മാവോയെ സഹായിച്ചത് അന്ധമായ പ്രത്യശാസ്ത്രകൂറുള്ള അണികൾ ആയിരുന്നു. ഏതെങ്കിലും പ്രത്യയശാസ്ത്രത്തിൻ്റെ അന്ധരായ അടിമകളാകുന്നവർക്ക് തങ്ങളിൽ നിന്നും വ്യത്യസ്തമായ ആശയം പുലർത്തുന്നവരോട് സഹിഷ്ണതയോടു പെരുമാറുവാൻ സാധിക്കില്ല. എല്ലാ കാര്യങ്ങളെയും തങ്ങളുടെ ഐഡിയോളജിയുടെ വീക്ഷണകോണിലൂടെ മാത്രമേ ഇവർക്ക് മനസിലാക്കുവാനും വിലയിരുത്തുവാനും സാധിക്കു. പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂടിന്റെ പുറത്തേക്ക് ചിന്തിച്ചു പോകുവാൻ അവർക്കു സാധിക്കില്ല. ഇത് തികച്ചും സങ്കുചിതമായ അവസ്ഥയിലേക്ക് നയിക്കുന്നു. ഐഡിയോളജിയുടെ ഏറ്റവും വലിയ പരിമിതിയാണിത്.
Theory (സിദ്ധാന്തം)
ആത്മീയമോ സാമൂഹ്യമോ ആയ പ്രതിഭാസങ്ങളെ മനസിലാക്കുവാനും വ്യാഖ്യാനിക്കുവാനും വിശദീകരിക്കുവാനുമായി രൂപപ്പെടുത്തുന്ന ആശയപരമായ ചട്ടക്കൂടിനെയാണ് തിയറി അഥവാ സിദ്ധാന്തം എന്നു പറയുന്നത്. പരസ്പരബന്ധിതമായ ആശയങ്ങളുടെ ചിട്ടയായ ക്രമീകരണത്തിലൂടെയാണ് തിയറി സൃഷ്ടിക്കപ്പെടുന്നത്. ശാസ്ത്രീയതയും യുക്തിഭദ്രതയുമാണ് സിദ്ധാന്തത്തിൻ്റെ ഏറ്റവും പ്രധാന സവിശേഷത. പ്രതിഭാസങ്ങൾ തമ്മിലുള്ള ബന്ധം കണ്ടെത്തി അവയ്ക്കു അർത്ഥം നൽകി വിശദീകരിക്കുകയാണ് സിദ്ധാന്തങ്ങൾ ചെയുന്നത്. എന്നാൽ വിവിധ ജ്ഞാനമേഖലയിലെ സിദ്ധാന്തങ്ങൾ സ്വഭാവത്തിലും ഘടനയിലും വ്യത്യസ്തത പുലർത്തുന്നു. Scientific theory, political theory, sociological theory, economic theory എന്നിങ്ങനെ ഓരോ വൈജ്ഞാനിക മണ്ഡലത്തിനും അതിൻ്റേതായ സൈദ്ധാന്തിക ചട്ടക്കൂടുണ്ട്. പരീക്ഷണ – നിരീക്ഷണങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പൂർണമായും വസ്തുനിഷ്ഠപരമായും .രൂപപ്പെടുത്തുന്നവയാണ് ശാസ്ത്രീയ സിദ്ധാന്തങ്ങൾ. മറ്റു മേഖലകളിലെ തിയറികൾക്കും താരതമ്യേന കുറഞ്ഞ അളവിൽ ആണെങ്കിലും ഈ സവിശേഷതകളുണ്ട്. അതതു മേഖലകളിൽ അറിവുള്ള വിദഗ്ദ്ധരാണ് സിദ്ധാന്തങ്ങൾ തയാറാക്കുന്നത്. പ്രതിഭാസങ്ങളെക്കുറിച്ചുള്ള ഏറ്റവും വ്യക്തവും വസ്തുനിഷ്ഠപരവുമായ അറിവും വ്യാഖ്യാനവും പ്രദാനം ചെയുവാൻ തിയറിക്ക് സാധിക്കും. തിയറിയുടെ അടിസ്ഥാനത്തിൽ പ്രതിഭാസങ്ങളെക്കുറിച്ചു വ്യക്തമായ പ്രവചനം നടത്തുവാനും കഴിയും. പരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ ശരിയാണെന്ന് ആവർത്തിച്ച് തെളിയിക്കപ്പെടുമ്പോളാണ് സിദ്ധാന്തം ആധികാരികമാകുന്നത്. ഉദാഹരണമായി Alfred Wegener-ടെ Continental Drift Theory പരിശോധിക്കാം. ഭൂഖണ്ഡങ്ങളുടെ ചലനമാണ് ഭൂപാളികളുടെ പിളർപ്പിലേക്കും പുതിയ വൻ കരകളുടെ രൂപീകരണത്തിലേക്കും നയിക്കുന്നത് എന്ന വാദമാണ് ഈ തിയറിയുടെ അന്തസത്ത. ഇവിടെ ഭൂപാളികളുടെ ചലനം എന്ന പ്രതിഭാസവും വൻകരകളുടെ രൂപീകരണം എന്ന പ്രതിഭാസവും തമ്മിലുള്ള ബന്ധമാണ് അദ്ദേഹം ഊന്നുന്നത്. ഭൗമശാസ്ത്രപരമായ പഠനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത് സമർത്ഥിക്കുന്നത്. ഭാവിയിൽ രൂപപെടുവാൻ പോകുന്ന പുതിയ ഭൂഖണ്ഡങ്ങളുടെ വലിപ്പവും ഘടനയും പോലും തിയറി ഉപയോഗിച്ച് പ്രവചിക്കുവാൻ സാധിക്കും. ഇങ്ങനെ അറിവിനെ ഏറ്റവും ശാസ്ത്രീയമായി വസ്തുനിഷ്ഠതയോടെ ക്രമബന്ധമായി അവതരിപ്പിക്കുന്ന ആശയപരമായ ഘടനയാണ് തിയറി.
അത്ഭുതവഹമായ ചിന്താശേഷിയാണ് വിസ്മയിപ്പിക്കുന്ന നേട്ടങ്ങളും മഹത്തായ സംസ്‌കാരങ്ങളും പടുതുയര്‍ത്തുവാന്‍ മനുഷ്യനെ പ്രാപ്തനാക്കിയത് ചിന്തയുടെ സവിശേഷതകളെയും അതിന്റെ വിവിധ ചട്ടക്കൂടുകളെയുമെല്ലാം നാം പരിചയപ്പെട്ടു. Perspective, Ideology, Theory എന്നിവ വ്യത്യസ്ത തലങ്ങളില്‍ വര്‍ത്തിക്കുന്ന ചട്ടക്കൂടുകളാണെങ്കിലും അവയെല്ലാം പരസ്പരപൂരകങ്ങളാണ്. ചിന്തയുടെ പല വിതാനങ്ങളിലുള്ള പ്രകാശനങ്ങളാണിവ. ചുറ്റുപാടുകളെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ സാമാന്യമായ കാഴ്ച്ചപ്പാടാണ് Perspective. Perspective ന് താത്ത്വീകവും രീതിശാസ്ത്രപരവുമായ പരിവേഷം നല്‍കുമ്പോള്‍ അത് Ideology ആയി മാറുന്നു. Ideology യെ ക്രമബദ്ധവും യുക്തിഭദ്രവുമായ ചട്ടക്കൂടില്‍ അനതരവിപ്പിക്കുന്നതാണ് Theory. ചിന്തയുടെ ഈ വ്യതിരിക്തമായ ഭാവതലങ്ങളെ മനസ്സിലാക്കുന്നതിലൂടെയും പ്രയോഗിക്കുന്നതിലുടെയും ജീവിതത്തന്റെ പുതിയ ഉയരങ്ങള്‍ കീഴക്കുവാന്‍ നാം പ്രാപ്തരാകുന്നു.
Rini Eliza Anien Master Trainer SDE ASAP Government of Kerala
Thinking is the hardest work there is, which is probably the reason why so few engage in it.
Henry Ford
Let me tell you a story. In 1666 Europe, there lived an intelligent young Mathematician. One late summer evening, he was pacing around his room in anguish, unable to solve a problem. To counter the pressure, he decided to take a walk in his garden at Woolsthorpe Manor, near Grantham in Lincolnshire. After a long walk, he felt tired and decided to sit under a tree. The day was uneventful yet it was energy-consuming, so he dozed off to sleep.
Just then, an apple fell on his head. He woke up startled, and seeing the apple in front of him, the first thing that crossed his mind was, “I didn’t eat anything the whole day. I’m hungry, I must eat it”. As he was enjoying his fresh and juicy apple, a thought popped into his head, “The apple fell down; it did not fly up or go sideways, but it came down!” This made him think, and the rest is history.
We all have heard the story of Sir Issac Newton and the famous Apple plenty of times in our lives yet, but have we ever thought to bring a twist into the story? Most of us have questioned God at some point in our life, “Why didn’t a Coconut fall on his head?” and there ends our creativity over the matter. Why do we find the Law of Gravitation boring? We often complain that our teachers were not willing to teach it more engagingly. However, my question is, why were we unable to find a way ourselves to learn it interestingly?
This thought urges me to address the elephant in the room: “Do we Think?” As we ponder over the thought, I believe the next question you would have will be, “What is Thinking?” Let us analyze together.
Thinking is a mental process. We often consider thinking as an involuntary activity, something we don’t have much control over. However, it is a wonderful instrument when we use it mindfully. We can use it to process information, solve problems, make decisions, and create new ideas. Let us see some of the common ways in which we think:
1. Analytical Thinking
Analytical Thinking refers to the ability to think in a logical, step by step manner to break down a larger system of information into parts. To take the simplest of examples, the night before the exam, we finally decide to split up the chapter and learn! LoL. Just Joking, though it is an eternal reality for most.
We often have a misconception that analytical thinking is only done by scientists and mathematicians or Sherlock Holmes.The truth of the matter is that we often apply it in our life knowingly or unknowingly on a daily basis. Let’s take another example, we make a thorough analysis of our parents mood, rehearse the dialogues, think about all possible reasons for a no, and find counters for the same, before asking permission for the class tour. Apparently, the same happens when our parents decide to tell us that it is time for us to get married and settled.
Now let’s get “Critical.”
2. Critical Thinking
Critical Thinking refers to the ability to exercise careful evaluation or judgement in order to determine the authenticity, accuracy, worth, validity or value of something. For example, your mother critically evaluates a tomato in the shop, looking at its colour and ensuring its freshness by giving it a squeeze. She approaches the tomato with a level of skepticism, evaluates it. Only if the tomato passes these two phases will it fall into the basket. The same simple approach can be applied to more complex areas of our life, like the course or job we select, the friends or the partner we choose, and so on. We often mistake critical thinking as criticism, and relate it to something negative. Our critical thinking ability shapes our doctrine for life. People with sensible critical thinking ability cannot be brainwashed, as they evaluate the pros and cons of a given situation clearly. On a macro level, critical thinking helps us to choose our leaders without bias or to contribute to society as a policy maker. It’s time to be “Creative.”
3. Creative Thinking
Creative thinking refers to the ability to conceive new ideas. This is all about our imagination and the wonderful world it opens for us. The great songs we listen to, the inspiring stories we read, the wonder paintings, the delicious food we eat, the dress we wear, and the hilarious trolls on the internet are wonderful creations by known and unknown artists. However, we have a tendency to fall into the thought trap that creativity is only meant for artists. We often think: “I don’t paint, sing, write, dance or design clothes, and I have no special talent”. This is the biggest lie we repeat to ourselves. We should let our minds think freely and broadly. Aren’t we all Artists of our own life?! We should encourage ourselves for some out of the box thinking on a regular basis.
Now, let us “dive deep.”
4. Contemplation
Contemplation is to think deeply about something. It is mostly done in a calm and meditative state of mind and requires concentration. We experience this state when we ponder life questions like, “What is my life purpose?” This is a serious question, and since finding its answer is difficult, we tend to avoid it. This would lead to negative patterns of thoughts in our mind which creates limiting beliefs.
In conclusion, we should be bold enough to ask ourselves, “What are the thoughts that occupy my mind? Is it useful? Will it help me? Is it building or destroying my confidence?”
Hope you will be able to spend your lockdown with fruitful thoughts.